കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ്; യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ

കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ പെരുമ്പാമ്പ്; യുവാവ് നടുറോഡിൽ കുടുങ്ങിയത് മൂന്നര മണിക്കൂർ
May 2, 2026 07:51 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) കുറ്റ്യാടി ചുരത്തിൽ സ്കൂട്ടറിനുള്ളിൽ കയറിക്കൂടിയ പെരുമ്പാമ്പ് യാത്രക്കാരനെ നടുറോഡിൽ കുടുക്കിയത് മൂന്നര മണിക്കൂർ. വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം.

തൊട്ടിൽപ്പാലം കുണ്ടുതോട് സ്വദേശി നൗഫൽ മണക്കാട്ടുപൊയിലിന്റെ വാഹനത്തിനുള്ളിലാണ് പാമ്പ് കയറിയത്.

തൊട്ടിൽപ്പാലത്തുനിന്ന് വയനാട് തരുവണയിലെ ഭാര്യവീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്നു നൗഫൽ.

ചുരം വ്യൂപോയിന്റിനടുത്തെത്തിയപ്പോൾ പെട്ടെന്നാണ് കാട്ടിൽനിന്ന് പെരുമ്പാമ്പ് റോഡ് മുറിച്ച് കടക്കുന്നത് നൗഫലിന്റെ ശ്രദ്ധയിൽപ്പെട്ടത്. വെപ്രാളത്തിൽ ബ്രേക്ക് പിടിച്ചതോടെ വീണ് ചെറുതായി പരിക്കേൽക്കുകയും ചെയ്തു.

എഴുന്നേറ്റ് സ്‌കൂട്ടർ നേരെയാക്കി വെച്ചതോടെ പാമ്പ് വാഹനത്തിലുള്ളിലേക്ക് കയറി. ഒച്ചയുണ്ടാക്കി ആളുകളെത്തുമ്പോഴേക്കും പാമ്പ് പൂർണമായി വാഹനത്തിന്റെ ബോഡിക്ക് ഉള്ളിലേക്ക് കയറിയിരുന്നു.

ആളുകൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് പാമ്പ് പിടിത്തക്കാരൻ എത്തി. പക്ഷേ, എത്ര പണിപ്പെട്ടിട്ടും പാമ്പ് പുറത്തിറങ്ങിയില്ല. ഇതോടെ വാഹനത്തിന്റെ ബോഡി പൂർണമായി അഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആളുകളെല്ലാം ചേർന്ന് ബോഡി അഴിച്ച് പാമ്പിനെ പിടിച്ച് കഴിയുമ്പോഴേക്കും അർധരാത്രി ഒരുമണിയോടടുത്തായി.

ഇതിനുശേഷമേ യാത്ര തുടരാനായുള്ളൂ. കുണ്ടുതോട് സ്വദേശിയായ നൗഫൽ കുറ്റ്യാടി പാറക്കടവിൽ ചിക്കൻസ്റ്റാളിൽ ജോലിചെയ്യുകയാണ്.

Python found inside scooter at Kuttiyadi Pass

Next TV

Related Stories
കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം

May 2, 2026 09:07 PM

കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം

കൊയിലാണ്ടിയിൽ മീറ്റര്‍ റീഡിങ്ങിനെത്തിയ കെഎസ്ഇബി ജീവനക്കാരന് നേരെ വളര്‍ത്തുനായയുടെ...

Read More >>
ഒരു തുള്ളി മദ്യംകിട്ടില്ലട്ടാ .... നാളെ മുതൽ മെയ് അഞ്ച് വരെ കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം

May 2, 2026 08:53 PM

ഒരു തുള്ളി മദ്യംകിട്ടില്ലട്ടാ .... നാളെ മുതൽ മെയ് അഞ്ച് വരെ കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം

നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ , കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം, ഡ്രൈ...

Read More >>
ഭൂരിപക്ഷം 554-ന് മുകളിൽ, അതിൽ കുറയില്ല! കുന്നത്തുനാട്ടിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജിൻ

May 2, 2026 07:31 PM

ഭൂരിപക്ഷം 554-ന് മുകളിൽ, അതിൽ കുറയില്ല! കുന്നത്തുനാട്ടിൽ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി. ശ്രീനിജിൻ

കുന്നത്തുനാട്ടില്‍ വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 07:15 PM

കോഴിക്കോട് പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

പേരാമ്പ്രയിൽ നിർമ്മാണ തൊഴിലാളിക്ക്...

Read More >>
പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

May 2, 2026 07:02 PM

പിള്ളേരേ തിങ്കളാഴ്ച അവധിയുണ്ടേ...! പത്തനംതിട്ടയിൽ വോട്ടെണ്ണൽ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ഉത്തരവിട്ട് ജില്ലാ കലക്ടർ

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ , പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

Read More >>
കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

May 2, 2026 06:38 PM

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

കോഴിക്കോട് യുവതിയെ പിന്തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
Top Stories

News Roundup