തിരുവനന്തപുരം:(https://truevisionnews.com/) കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താലിനെത്തുടർന്ന് ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്. സമരക്കാർ വാഹനങ്ങൾ തടഞ്ഞതോടെ കഴക്കൂട്ടം മുതൽ കണിയാപുരം വരെയുള്ള ഭാഗം മണിക്കൂറുകളോളം സ്തംഭിച്ചു.
പ്രധാനമായും വി.ഐ.ടി എൻജിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതേണ്ട വിദ്യാർത്ഥികളും ആശുപത്രികളിലേക്ക് പോകേണ്ടവരുമാണ് കുരുക്കിൽപ്പെട്ടത്. ഒൻപത് മണിക്ക് മുൻപായി പരീക്ഷാ കേന്ദ്രത്തിൽ എത്തിയില്ലെങ്കിൽ ഓൺലൈൻ പരീക്ഷ എഴുതാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് വിദ്യാർത്ഥികൾ ആശങ്ക പങ്കുവെച്ചു. അത്യന്തം ഗൗരവകരമായ സാഹചര്യത്തിലും സമരക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്.
നിരവധി വിദ്യാര്‍ത്ഥികളാണ് വാഹനം തടഞ്ഞതിനെതുടര്‍ന്ന് യാത്ര തുടരാൻ കഴിയാതെ പ്രതിസന്ധിയിലായത്. ദേശീയപാത ഉപരോധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധം. സ്ഥലത്ത് വലിയ രീതിയിലുള്ള പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് മറ്റു പല ഭാഗങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. പൊലീസ് ഇടപെടലിനെതുടര്‍ന്ന് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്. ബസുകള്‍ അടക്കം ഇപ്പോഴും കടത്തിവിടുന്നില്ല.
റോഡിൽ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ല പൊലീസ് ശ്രമത്തിനിടെ കണിയാപുരത്ത് സംഘര്‍ഷമുണ്ടായി. ഹർത്താൽ അനുകൂലികളും പൊലീസും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഒന്നരമണിക്കൂറിലേറെയായി വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് നിലവിൽ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിട്ടത്. തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലിന് മുന്നിൽ പൊലീസും സമരക്കാരും തമ്മിൽ തര്‍ക്കമുണ്ടായി. ബസുകൾ കടത്തി വിടാൻ പൊലീസ് ശ്രമിച്ചതിനെതുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കെഎസ്ആര്‍ടിസി ബസ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
National Highway comes to a standstill; Traffic jam for kilometers in Kaniyapuram due to hartal






























.jpeg)


