---
title: "'ടിക്കി ടാക്ക' ഏറ്റവും സ്പെഷ്യൽ; ചിത്രം കാണാൻ കാത്തിരിക്കുന്നതായി നായിക വാമിഖ ഗബ്ബി"
english_title: "Tiki Taka is very special; heroine Wamiqa Gabbi says she is looking forward to watching the film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/356737/tiki-taka-is-very-special-heroine-wamiqa-gabbi-says-she-is-looking-forward-to-watching-the-film"
published_at: "2026-05-02T09:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f5754066b2c_rtery.jpg"
keywords: []
---

# 'ടിക്കി ടാക്ക' ഏറ്റവും സ്പെഷ്യൽ; ചിത്രം കാണാൻ കാത്തിരിക്കുന്നതായി നായിക വാമിഖ ഗബ്ബി

> **Lead Summary:** **[** 'കള' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' വലിയ വാർത്താപ്രാധാന്യം നേടുന്നു. ബോളിവുഡിലെ വമ്പൻ നിർമ്മാണ കമ്പനിയായ ടി-സീരീസും പനോരമ സ്റ്റുഡിയോസും ആദ്യമായി നിർമ്മാണ പങ്കാളികളാകുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

## Article Content

**[** 'കള' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക' വലിയ വാർത്താപ്രാധാന്യം നേടുന്നു. ബോളിവുഡിലെ വമ്പൻ നിർമ്മാണ കമ്പനിയായ ടി-സീരീസും പനോരമ സ്റ്റുഡിയോസും ആദ്യമായി നിർമ്മാണ പങ്കാളികളാകുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.

 താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ആവേശകരമായ പ്രോജക്റ്റുകളിൽ ഒന്നാണ് ഇതെന്ന് ചിത്രത്തിലെ നായിക വാമിഖ ഗബ്ബി പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംസാരിക്കുകയായിരുന്നു താരം.

'ദ് റെയ്ഡ് റിഡെംപ്ഷൻ' പോലുള്ള ഹോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ ഇന്തോനേഷ്യൻ ഫൈറ്റ് മാസ്റ്റർ ഉദേ നൻസ് ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ചിത്രീകരണത്തിനിടെ ആസിഫ് അലിക്ക് ഗുരുതരമായി പരിക്കേൽക്കുകയും അഞ്ച് മാസത്തോളം വിശ്രമിക്കേണ്ടി വരികയും ചെയ്തിരുന്നു.

നസ്‌ലെൻ, ലുക്മാൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വാമിഖ ഗബ്ബിക്ക് പുറമെ സഞ്ജന നടരാജനും നായികയായുണ്ട്.  ടി-സീരീസ്, പനോരമ സ്റ്റുഡിയോസ് എന്നിവർക്കൊപ്പം വെൽമെയ്ഡ് പ്രൊഡക്ഷൻസും അഡ്വഞ്ചേഴ്സ് കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കംപ്ലീറ്റ് ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും 'ടിക്കി ടാക്ക' എന്നാണ് പുറത്തുവന്ന സൂചനകൾ നൽകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/356737/tiki-taka-is-very-special-heroine-wamiqa-gabbi-says-she-is-looking-forward-to-watching-the-film)