നാട്ടുകാർക്ക് ഒരുപണിയുമില്ലേ? കുഞ്ഞിനെ പലതും പറഞ്ഞ് പഠിപ്പിച്ച് കൊടുത്തു, റിതപ്പനെ കിച്ചുവിൽ നിന്നും അകറ്റി..! സത്യാവസ്ഥ ഇതാണ്....

 നാട്ടുകാർക്ക് ഒരുപണിയുമില്ലേ? കുഞ്ഞിനെ പലതും പറഞ്ഞ് പഠിപ്പിച്ച് കൊടുത്തു,  റിതപ്പനെ കിച്ചുവിൽ നിന്നും അകറ്റി..! സത്യാവസ്ഥ ഇതാണ്....
2026-05-02T09:57:00 | By Susmitha Surendran

(https://moviemax.in/) മലയാളികൾക്ക് സുപരിചിതയായ താരമാണ് രേണുസുധി . സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ പേർസണൽ കാര്യങ്ങൾ പോലും അറിയാൻ ആരാധകർക്ക് വലിയ താല്പര്യമാണ് . ഇടയ്ക്ക് പല വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കാറുമുണ്ട്

ഇപ്പോഴിതാ കൊല്ലം സുധിയുടെ ഇളയ മകൻ റിതുലിന് കിച്ചുവിനോട് പഴയ അടുപ്പം ഇല്ലെന്നും രേണുവും കുടുംബവും കുഞ്ഞിനെ പലതും പറഞ്ഞ് പഠിപ്പിച്ച് വെച്ചിരിക്കുന്നത് കൊണ്ടാണ് കുഞ്ഞ് കിച്ചുവിനോട് അകൽച്ച കാണിക്കുന്നതെന്നും സംസാരം ഉയർന്നിരുന്നു. അതിന് മറുപടി പറയുകയാണിപ്പോൾ‌ രേണു സുധി. എന്തോ ഒരു പ്രശ്നം നടക്കുന്നുണ്ടെന്ന് കുഞ്ഞിന് അറിയാമെന്ന് രേണു പറയുന്നു.

അമ്മയും മകനും കണ്ടൻ്റിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. അവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പറയുന്നവർ പറയട്ടെ. ഞാനും കിച്ചുവും തമ്മിൽ വിളിക്കാറില്ല. ഞാൻ കിച്ചുവിനെ വിളിച്ചിട്ടേയില്ല. അന്ന് റാസൽഖൈമയിൽ വെച്ച് അവസാനം ഒന്ന് വിളിച്ചു. പിന്നെ വിളിക്കുന്നത് ഇപ്പോഴാണ്.

കിച്ചു എന്നെ വിളിച്ച് റിതപ്പനേയും കൊണ്ട് പുറത്ത് പോകുവാണ്. പപ്പ പറഞ്ഞു അമ്മയെ വിളിച്ച് ചോദിക്കാൻ. അപ്പോൾ ഞാൻ കിച്ചുവിനോട് പറഞ്ഞു. ഞാൻ വീട്ടിൽ ഇല്ല. അങ്കമാലിയിൽ ഷൂട്ടിലാണ്. നിന്റെ അനിയനല്ലേ സേഫായി കൊണ്ടുപോയി തിരികെ കൊണ്ടുവിടണമെന്ന് പറഞ്ഞു. ശരി അമ്മേയെന്ന് കിച്ചുവും പറഞ്ഞു. പപ്പ വേറൊന്നും കൊണ്ടല്ല റിതപ്പൻ കിച്ചുവിന് ഒപ്പം പോകുന്നത് തടഞ്ഞത്.

എന്നെ കൂട്ടാൻ വരാൻ ഒരുങ്ങി നിൽക്കുകയായിരുന്നു കുഞ്ഞ്. വണ്ടിയിൽ യാത്ര ചെയ്യാൻ അവന് ഇഷ്ടമാണ്. പിന്നെ ചൂടും കൂടിയല്ലേ. വീട്ടിൽ ഏസി ഒന്നും ഇല്ലല്ലോ. കാറിനകത്ത് ഏസി ഇടാമല്ലോ. റിതപ്പന് കിച്ചു എന്നാൽ ജീവനാണ്. എനിക്ക് അറിയാം അത്. അവന് രക്ത ബന്ധത്തിലുള്ള ഒരേയൊരു ആളല്ലേ കിച്ചു. റിതപ്പന്റെ കൂടെയുണ്ടായിരുന്നത് എന്റെ ചേച്ചിയുടെ മക്കളാണ്.

അവരേയും റിതപ്പന് ജീവനാണ്. സഹോദര സ്നേഹം ഇത്രത്തോളം ഉള്ള ഒരു കുഞ്ഞിനെ ഞാൻ വേറെ കണ്ടിട്ടില്ല. സുധി ചേട്ടന്റെ രക്തമായതുകൊണ്ടാണെന്ന് തോന്നുന്നു. സുധി ചേട്ടനും സഹോദരങ്ങളെന്നാൽ ജീവനായിരുന്നു. അവർക്ക് വേണ്ടി ചത്ത് കളയും. പിന്നെ കിച്ചുവിനെ കണ്ടപ്പോൾ റിതപ്പൻ ഹാപ്പി‌യായിരുന്നില്ലെന്ന് പറയുന്നവരോട് ഞാൻ ഇല്ലാത്തതുകൊണ്ടായിരിക്കും.

എന്തോ ഒരു പ്രശ്നം നടക്കുന്നുണ്ടെന്ന് കുഞ്ഞിന് അറിയാം. പക്ഷെ അവൻ ചോ​ദിക്കില്ല. അവൻ ഓർത്ത് കാണും പോയാൽ അമ്മ ഇനി വഴക്ക് പറയുമോയെന്ന്. കുഞ്ഞിന് അറിയില്ലല്ലോ. പിന്നെ ഞാൻ കുഞ്ഞിനെ എന്തെങ്കിലും പറഞ്ഞ് പഠിപ്പിച്ച് കാണുമെന്ന് പറയുന്നവരോട് എന്റെ മകനല്ലേ അത്. ഞാൻ എന്തെങ്കിലും പറഞ്ഞ് കൊടുത്താൽ എന്താണ് പ്രശ്നം.

പറഞ്ഞ് വെച്ചാലും പറഞ്ഞ് വെച്ചില്ലെങ്കിലും ആളുകൾക്ക് എന്താണ് കുഴപ്പം?. എന്റെ മകനോട് ഞാൻ ചിലപ്പോൾ പറയും പറയാതിരിക്കും. അത് എന്റെ ഇഷ്ടമല്ലേ. അതിൽ നാട്ടുകാർ എന്തിന് ഇടപെടുന്നു. കിച്ചുവിന് ഒപ്പം പുറത്ത് പോയി വന്നശേഷം റിതപ്പൻ വളരെ ഹാപ്പിയാണ്. കിച്ചു ചേട്ടായി വന്നു, എനിക്ക് ചിക്കിങ് മേടിച്ച് തന്നു എന്നെല്ലാം മോൻ പറഞ്ഞു. കിച്ചുവിന്റെ വ്ലോ​ഗ് ഞാൻ കണ്ടില്ല. ആരുടേയും ഒന്നും ഞാൻ കാണാറില്ല.

എന്റെ കണ്ണിന് മുന്നിൽ വന്നാലെ കാണാറുള്ളു. പിന്നെ കുഞ്ഞ് സന്തോഷിച്ചല്ലോ. കിച്ചുവിന് എപ്പോൾ വേണമെങ്കിലും വരാം. കുഞ്ഞിനെ കാണാം. അവന്റെ വീടാണല്ലോ. എനിക്ക് സന്തോഷമേയുള്ളു. അവൻ ആ വീട്ടിൽ നിൽക്കാൻ പോവുകയാണെന്ന് പറഞ്ഞാലും എനിക്ക് സന്തോഷമേയുള്ളു. കിച്ചു വിളിക്കാത്തതിൽ വിഷമം ഒന്നുമില്ല.

വിളിക്കുന്നതും വിളിക്കാത്തതും അവന്റെ ഇഷ്ടം എന്നായിരുന്നു രേണുവിന്റെ മറുപടി. സുധി ചെയ്ത് കൊടുക്കേണ്ട കാര്യങ്ങൾ പോലും അച്ഛന്റെ അസാന്നിധ്യത്തിൽ അനിയന് വേണ്ടി കിച്ചു ചെയ്ത് കൊടുക്കാറുണ്ട്. സുധി ലയത്തിലേക്ക് കിച്ചു പോകുന്നത് പോലും അനിയനെ കാണാൻ വേണ്ടി മാത്രമാണ്.







Content Highlight: The baby is showing aversion to Kichu, RenuSudhi replied.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup