നെടുങ്കണ്ടത്തിൽ ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ

നെടുങ്കണ്ടത്തിൽ ഇരട്ടക്കൊലപാതകം; അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി, സഹോദരനായി തിരച്ചിൽ
Apr 27, 2026 02:22 PM | By Susmitha Surendran

നെടുങ്കണ്ടം: ( https://truevisionnews.com/) നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന സംശയം ബലപ്പെടുന്നു. വീടിന് സമീപത്തുനിന്ന് കുഴിച്ചിട്ട നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ഫോറന്‍സിക് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹങ്ങള്‍ മേരിക്കുട്ടിയുടെയും(70) മകന്‍ റെജിയുടേയും (45) ആണ് എന്നാണ് പ്രാഥമിക നിഗമനം. മേരിക്കുട്ടിയുടെ ഇളയ മകന്‍ സജിക്കായുളള തിരച്ചില്‍ പൊലീസ് ശക്തമാക്കി.

കാണാതായ മേരിയുടെ മകള്‍ ഇന്നലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെന്ന് സംശയിക്കുന്ന സജിക്കൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. മാതാവിനെയും സഹോദരനെയും കുറിച്ചുളള വിവരങ്ങള്‍ തേടിയെങ്കിലും കൃത്യമായ മറുപടി സജി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മേരിയുടെ മകള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായപ്പോള്‍ സജിയോട് നാട്ടുകാരും വിവരം തിരക്കിയിരുന്നു.

എന്നാല്‍ പരസ്പര വിരുദ്ധമായ മറുപടികളാണ് സജി നല്‍കിയത്. ഇതോടെ സംശയം തോന്നിയ നാട്ടുകാര്‍ മേരിക്കുട്ടിയുടെ മകളെ വിവരമറിയിക്കുകയായിരുന്നു. സജിയെ കാണാനില്ലെന്നും കണ്ടുകിട്ടുന്നവര്‍ പൊലീസിനെ വിവരമറിയിക്കണമെന്നും ഇടുക്കി എസ്പി അറിയിച്ചു. കുടുംബ തര്‍ക്കമാണോ കൊലപാതകത്തിന് പിന്നില്‍ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.

Suspicion that mother and son were killed and buried in Nedumkandam

Next TV

Related Stories
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
 ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

Apr 27, 2026 04:01 PM

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി...

Read More >>
കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

Apr 27, 2026 03:51 PM

കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ...

Read More >>
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

Apr 27, 2026 03:30 PM

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ...

Read More >>
മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

Apr 27, 2026 03:25 PM

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു, പത്തനംതിട്ടയിൽ യുവതിക്കും...

Read More >>
Top Stories

GCC News