ഡ്രോണും ഡോഗ് സ്‌ക്വാഡും അരിച്ചുപെറുക്കി; ഒടുവിൽ കാണാതായ വാർഡ് മെമ്പറെ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍, ദുരൂഹത ആരോപിച്ച് പ്രസിഡന്റ്

ഡ്രോണും ഡോഗ് സ്‌ക്വാഡും അരിച്ചുപെറുക്കി; ഒടുവിൽ കാണാതായ വാർഡ് മെമ്പറെ കണ്ടെത്തിയത് ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍, ദുരൂഹത ആരോപിച്ച് പ്രസിഡന്റ്
Apr 27, 2026 02:10 PM | By Susmitha Surendran

മാങ്കുളം: ( https://truevisionnews.com/) ഇടുക്കി മാങ്കുളത്ത് കാണാതായ വാര്‍ഡ് മെമ്പറെ ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ കണ്ടെത്തി. ചിക്കനംകുടിക്ക് സമീപമുള്ള വീട്ടിലെ ശുചിമുറിയില്‍ നിന്നാണ് വാര്‍ഡ് മെമ്പര്‍ ധന്യ ഗണേഷിനെ കണ്ടെത്തിയത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്തയായിരുന്നു ധന്യ വീടുവിട്ട് ഇറങ്ങിയത്. പിന്നാലെ ഇവര്‍ അന്‍പത് ഏക്കറിലുള്ള സഹോദരിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്നും വീട്ടിലേക്ക് മടങ്ങുകയാണ് എന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ ഇവര്‍ വീട്ടില്‍ എത്തിയില്ല.

രണ്ട് ദിവസത്തിന് ശേഷം ധന്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് അനീഷ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്ന് മാങ്കുളത്തും പരിസര പ്രദേശങ്ങളിലും ഡ്രോണ്‍ ഉപയോഗിച്ചും ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെയും പൊലീസ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ചിക്കനാംകുടിക്ക് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലെ ശുചിമുറിയില്‍ നിന്ന് ധന്യയെ കണ്ടെത്തുകയായിരുന്നു.

അതേസമയം സംഭവത്തില്‍ ദുരൂഹത ആരോപിച്ച് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് രംഗത്തെത്തി. ധന്യ ഗണേശനെ കണ്ടെത്തിയ ശുചിമുറിയില്‍ ഇന്നലെ വൈകിട്ടും പരിശോധന നടത്തിയതാണെന്ന് പ്രസിഡന്റ് സാജു ജോസ് പറഞ്ഞു. ഇതേ സ്ഥലത്ത് ഇന്ന് യുവതിയെ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ട്. ഇത് പൊലീസ് അന്വേഷിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Missing ward member found in Mankulam, Idukki, in the bathroom of an empty house

Next TV

Related Stories
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
 ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

Apr 27, 2026 04:01 PM

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി...

Read More >>
കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

Apr 27, 2026 03:51 PM

കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ...

Read More >>
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

Apr 27, 2026 03:30 PM

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ...

Read More >>
മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

Apr 27, 2026 03:25 PM

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു, പത്തനംതിട്ടയിൽ യുവതിക്കും...

Read More >>
Top Stories

GCC News