പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി

പത്തനംതിട്ടയിൽ വീടിനുള്ളിൽ പെരുമ്പാമ്പുകളുടെ 'ഘോഷയാത്ര'; മൂന്നാം ദിവസവും പാമ്പിനെ പിടികൂടി
Apr 27, 2026 01:40 PM | By Fidha Parvin

കോന്നി: ( https://truevisionnews.com/) പത്തനംതിട്ടയിൽ തുടർച്ചയായി മൂന്നാം ദിവസവം വീടിനുള്ളിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. പത്തനംതിട്ട കോന്നി ഇളകൊള്ളൂരിലെ വീട്ടിൽ നിന്നാണ് പെരുമ്പാമ്പിന്‍റെ കുഞ്ഞുങ്ങളെ പിടികൂടിയത്. ആദ്യ ദിവസം വീടിന്‍റെ വീടിന്‍റെ വരാന്തയിൽ നിന്നും രണ്ടാമത്തെ ദിവസം സിറ്റൗട്ടിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. ഇന്ന് വീടിന്‍റെ മുറ്റത്ത് നിന്നാണ് പുതിയ പാമ്പിനെ കണ്ടത്. സമീപവാസികൾ എത്തി പാമ്പിനെ പിടികൂടി വനപാലക്കാർക്ക് കൈമാറി. 

തുടർച്ചയായി പാമ്പിനെ കണ്ടെത്തിയതോടെ ആശങ്കയിലാണ് കുടുംബം. വയോധികയും കൈകുഞ്ഞും അടങ്ങുന്നതാണ് കുടുംബം അതേസമയം പാമ്പ് പിടുത്തക്കാരെത്തും മുമ്പ് പെരുമ്പാമ്പിനെ പിടികൂടിയതിനെതിരെ വലിയ വിമ‍ർശനം ഉയർന്നു. വനംവകുപ്പിനെ വിവരം അറിയിക്കാതെ പാമ്പിനെ നേരിട്ട് പിടികൂടിയതിനെതിരെ ഉദ്യോഗസ്ഥരും രംഗത്ത് വന്നു.

പാമ്പിനെ നേരിട്ട് പിടികൂടരുതെന്ന് എത്ര തവണ പറയണമെന്നും, ജനങ്ങളുടെ സുരക്ഷ കരുതിയാണ് ഇത് പറയുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പയുന്നു. എന്നാൽ വിവരമറിയിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് റെസ്ക്യൂ സംഘം എത്തിയതെന്നും കുട്ടികളടക്കമുള്ള വീടായതിനാലാണ് പാമ്പിനെ പിടികൂടിയതെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.

'Procession' of pythons inside house in Pathanamthitta; Snake caught on third day

Next TV

Related Stories
വഞ്ചിപ്പേട്ടയിൽ  കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത്  പേർക്ക് പരിക്ക്

Apr 27, 2026 04:15 PM

വഞ്ചിപ്പേട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, പത്ത് പേർക്ക് പരിക്ക്

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം, 10 പേർക്ക്...

Read More >>
 കണ്ണൂർ  ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

Apr 27, 2026 04:09 PM

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക് സൂര്യാതപമേറ്റു

കണ്ണൂർ ചെറുപുഴയിൽ പഞ്ചായത്ത് ജീവനക്കാരിക്ക്...

Read More >>
 ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

Apr 27, 2026 04:01 PM

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി

ചക്ക വീണ് മൂർഖൻ പാമ്പ് ചത്തു;ചക്കയെടുക്കാൻ ചെന്ന വീട്ടുകാർ ഞെട്ടി...

Read More >>
കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

Apr 27, 2026 03:51 PM

കാസർകോട് കളിക്കുന്നതിനിടെ നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു

കാസർകോട് നാലരവയസുകാരിയെ മൂർഖൻ പാമ്പ് കടിച്ചു; പരിയാരം മെഡിക്കൽ കോളേജിൽ...

Read More >>
ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

Apr 27, 2026 03:30 PM

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ ഹൈക്കോടതിയിൽ

ദളിത് യുവതിയെ പീഡിപ്പിച്ച സംഭവം; ജാമ്യം തേടി കോൺഗ്രസ് നേതാവ് പ്രശോഭ് വത്സൻ...

Read More >>
മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

Apr 27, 2026 03:25 PM

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു; പത്തനംതിട്ടയിൽ യുവതിക്കും പൊള്ളലേറ്റു

മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു, പത്തനംതിട്ടയിൽ യുവതിക്കും...

Read More >>
Top Stories

GCC News