കോഴിക്കോട്: (truevisionnews.com) ആർ.എം.പി. പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി. നാദാപുരം തൂണേരിയിൽ ആണ് സംഭവം. ആർ.എം.പി. പ്രവർത്തകൻ തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീട്ടിലെ കിണറിലാണ് മലം തള്ളിയത്. മനോജനും സഹോദരനും ഒന്നിച്ച് ഉപയോഗിക്കുന്ന കിണറാണിത്.
ഞായറാഴ്ച രാവിലെ കിണറ്റിൽനിന്ന് സഹോദരൻ വെള്ളം കോരിയെടുത്തതോടെയാണ് മലം കലർന്നത് ശ്രദ്ധയിൽപ്പെട്ടത്. ആർ.എം.പി. രൂപവത്കരണംമുതൽ സംഘടനയുടെ സജീവപ്രവർത്തകനായിരുന്നു മനോജൻ. യു.ഡി.എഫിനുവേണ്ടി പ്രവർത്തിച്ചതിന്റെ പ്രതികാരമാണ് സംഭവത്തിനു പിന്നിലെന്ന് യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു.
Feces dumped in well at Nadapuram RMP activist's house; Allegations of political vendetta
































