കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു

കോഴിക്കോട് രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് വെച്ച് യുവതിയടക്കം രണ്ടു പേര്‍ക്ക് പാമ്പു കടിയേറ്റു
Apr 25, 2026 09:18 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പാമ്പ് കടയേറ്റു. കോഴിക്കോട് താമരശ്ശേരിയിൽ 20കാരിക്കാണ് പാമ്പ് കടിയേറ്റത്. താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് ശില്പ (20) ക്കാണ് പാമ്പ് കടിയേറ്റത്. വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപം വെച്ചാണ് കടിയേറ്റത്. ഇന്ന് രാത്രി 7.30 ഓടെയായിരുന്നു സംഭവം.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ശിൽപ്പയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് ഉള്ള്യേരിയില്‍ യുവാവിന് പാമ്പ് കടിയേറ്റു. ഉള്ള്യേരി പുതിയോട്ടില്‍ സുധീഷി(42)നെയാണ് വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റത്. സുധീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പാമ്പിന്‍റെ കടിയേറ്റത്.

സംസ്ഥാനത്ത് താപനില വർധിച്ചതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുന്നുണ്ട്. കടുത്ത ചൂട് കാരണം പാമ്പുകൾ കൂടുതലായി പുറത്തിറങ്ങുന്നതാണ് ഇതിന് പ്രധാന കാരണങ്ങളിലൊന്ന്. സാധാരണയായി പാമ്പുകൾ ഇണ ചേരുന്ന ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പാമ്പുകടിയും മരണങ്ങളും റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ ചൂടു കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയിൽ സംസ്ഥാനത്ത് ഇപ്പോഴും കടുത്ത ആശങ്കയായി പാമ്പുകടിയും മരണങ്ങളും തുടരുകയാണ്.

A 20 year old woman was bitten by a snake in her backyard in Thamarassery Kozhikode

Next TV

Related Stories
മൂവാറ്റുപുഴയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

Apr 25, 2026 10:38 PM

മൂവാറ്റുപുഴയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്; അവശനിലയിൽ ആശുപത്രിയിൽ

മൂവാറ്റുപുഴയിൽ പൊലീസ് പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്, അവശനിലയിൽ...

Read More >>
ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു

Apr 25, 2026 10:10 PM

ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു

ജീരകസോഡ കുടിക്കാനായി തുറന്നപ്പോൾ കുപ്പിയിൽ ചത്ത പാമ്പ്, സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം...

Read More >>
നിതിന്‍ രാജിന്റെ മരണം: ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി; ‘ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നു' - മുന്‍കൂര്‍ ജാമ്യവിധിയുടെ വിശദാംശങ്ങള്‍

Apr 25, 2026 09:06 PM

നിതിന്‍ രാജിന്റെ മരണം: ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി; ‘ഡോ. റാമിന്റെ പെരുമാറ്റം മോശമായിരുന്നു' - മുന്‍കൂര്‍ ജാമ്യവിധിയുടെ വിശദാംശങ്ങള്‍

നിതിന്‍ രാജിന്റെ മരണം: ജാതി അധിക്ഷേപം നടന്നതിന് തെളിവില്ലെന്ന് കോടതി, മുന്‍കൂര്‍ ജാമ്യവിധിയുടെ...

Read More >>
പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

Apr 25, 2026 08:54 PM

പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

പുല്‍പ്പള്ളിയില്‍ കടയില്‍ അതിക്രമിച്ചു കയറി സ്റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ചു, പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍...

Read More >>
എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

Apr 25, 2026 08:50 PM

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം; പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവെച്ചു

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപ്പിടിത്തം, പാലത്തിലൂടെയുള്ള ഗതാഗതം...

Read More >>
Top Stories

News Roundup