കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; മൂന്ന് കോടിയുടെ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ
Apr 23, 2026 05:14 PM | By Anusree vc

കോഴിക്കോട്: (https://truevisionnews.com/) കോഴിക്കോട് പന്തീരങ്കാവിൽ വൻ മയക്കുമരുന്ന് വേട്ട. വിപണിയിൽ മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന രണ്ട് കിലോ എം.ഡി.എം.എയുമായി യുവതിയടക്കം രണ്ടുപേരെ എക്സൈസ് സംഘം പിടികൂടി. കോഴിക്കോട് അടിവാരം സ്വദേശി ഫാത്തിമ നസ്രീൻ, മലപ്പുറം കൊണ്ടോട്ടി സ്വദേശി പി.കെ. ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.

പന്തീരങ്കാവ് ബൈപ്പാസിൽ വെച്ചാണ് ഇവർ പിടിയിലായത്. കാറിന്റെ ബോണറ്റിൽ സൂക്ഷിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. വിൽപനക്ക് വേണ്ടി കൊണ്ടുവന്നതാണിതെന്ന് എക്സൈസ് സംഘം പറഞ്ഞു. പിടിയിലായവർ വിൽപനക്കാരാണോ അതോ ഇടനിലക്കാരാണോ എന്ന കാര്യം അന്വേഷിക്കുകയാണ്. ഇവർക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന കണ്ണികളെ കണ്ടെത്തിയാലേ ഉറവിടം മനസ്സിലാകൂ.

എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇന്ന് ഉച്ചയോടെ രണ്ടുപേരെയും പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടക്കുന്ന ഉയർന്ന അളവിലുള്ള ലഹരിവേട്ടയാണിത്.

Massive drug bust in Kozhikode; Young man and woman arrested with MDMA worth Rs. 3 crore

Next TV

Related Stories
ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

Apr 23, 2026 07:00 PM

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി, പത്ത് വയസ്സുകാരന്...

Read More >>
മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

Apr 23, 2026 05:16 PM

മാണ്ഡ്യയിലെ ബസ് അപകടം: ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ് മരിച്ചു

ചികിത്സയിലായിരുന്ന കാക്കൂർ സ്വദേശിയായ യുവാവ്...

Read More >>
കാസർകോട്  ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു, ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

Apr 23, 2026 05:07 PM

കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു, ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരി മരിച്ചു

കാസർകോട് ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണു, അഞ്ചുവയസുകാരി...

Read More >>
പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ  അടച്ചുപൂട്ടി  ആരോഗ്യവകുപ്പ്

Apr 23, 2026 05:02 PM

പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്

പഴകിയ പൊറോട്ടയും കാലാവധി കഴിഞ്ഞ പാലും പിടികൂടി ; ഓര്‍ക്കാട്ടേരി 'ഐ ബോണ്‍' ഹോട്ടലിൽ അടച്ചുപൂട്ടി ആരോഗ്യവകുപ്പ്...

Read More >>
റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച ഷാജഹാന്റെ മൃതദേഹം ഇന്ന് ഖബറടക്കും; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

Apr 23, 2026 04:53 PM

റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച ഷാജഹാന്റെ മൃതദേഹം ഇന്ന് ഖബറടക്കും; മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

റിയാദിൽ വാഹനത്തിനുള്ളിൽ മരിച്ച ഷാജഹാന്റെ മൃതദേഹം ഇന്ന് ഖബറടക്കും...

Read More >>
Top Stories

News Roundup