ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ? ആരാധകരുടെ ചോദ്യത്തിന് തമിഴ്നാട്ടിൽ നിന്ന് മറുപടി; വൈറലായി താരം പങ്കുവെച്ച ചിത്രം

ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ? ആരാധകരുടെ ചോദ്യത്തിന് തമിഴ്നാട്ടിൽ നിന്ന് മറുപടി; വൈറലായി താരം പങ്കുവെച്ച ചിത്രം
2026-04-23T14:24:00 | By Anusree vc

(moviemax.in) ഏപ്രിൽ 9-ന് കേരളം വിധിയെഴുതിയപ്പോൾ ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിൽ പങ്കുചേരാൻ മലയാളത്തിന്റെ പ്രിയതാരങ്ങളും സജീവമായെത്തി. സാധാരണക്കാർക്കൊപ്പം ക്യൂവിൽ നിന്ന് വോട്ട് രേഖപ്പെടുത്തിയ മോഹൻലാലും, ഏവരെയും വോട്ട് ചെയ്യാൻ പ്രോത്സാഹിപ്പിച്ച മമ്മൂട്ടിയും ശ്രദ്ധാകേന്ദ്രങ്ങളായി. കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവർ തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ചപ്പോൾ, മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവെച്ച് പൃഥ്വിരാജും ഒപ്പമെത്തി. താരങ്ങളുടെ ഈ സാന്നിധ്യം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൻ ആവേശമാണ് സൃഷ്ടിച്ചത്.

അപ്പോൾ സിനിമാപ്രേമികൾക്കിടയിൽ നിന്നെല്ലാം ഒരു സൂപ്പർതാരം എവിടെ എന്ന ചോദ്യമുയർന്നു. ദുൽഖർ സൽമാനെ കുറിച്ചായിരുന്നു അത്. ദുൽഖർ സൽമാൻ വോട്ട് ചെയ്യാറില്ലേ, എന്തുകൊണ്ട് അദ്ദേഹത്തിന്റെ ബൈറ്റോ മറ്റോ എവിടെയും കാണുന്നില്ല, കേരളത്തിലെ ഒരു ഇലക്ഷനും നടനെ കണ്ടിട്ടില്ലല്ലോ എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

ഇപ്പോഴിതാ ആ ചോദ്യങ്ങൾക്കുള്ള മറുപടി തമിഴ്‌നാട്ടിലെ വോട്ടിംഗ് ദിനത്തിൽ ലഭിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത് മഷി പുരട്ടിയ വിരലിന്റെ ചിത്രം ദുൽഖർ സൽമാൻ ഇൻസ്റ്റയിൽ സ്‌റ്റോറി ഇട്ടിട്ടുണ്ട്. എ ആർ റഹ്‌മാന്റെ 'യെ ജോ ദേശ് ഹേ മേരാ' എന്ന ഗാനത്തിനൊപ്പമാണ അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി സിനിമാതാരങ്ങളുടെ മക്കളെ പോലെ ചെന്നൈയിലാണ് ദുൽഖർ സൽമാൻ പഠിച്ചതും വളർന്നതും എന്ന് എല്ലാവർക്കുമറിയാം. അദ്ദേഹത്തിന്റെ വോട്ടും തമിഴ്‌നാട്ടിലാണ് എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

അതേസമയം, ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ പുതിയ ചിത്രവുമായി എത്തുകയാണ് ദുൽഖർ സൽമാൻ. നിഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം എന്ന ചിത്രമാണ് ദുൽഖറിന്റേതായി മലയാളത്തിലെത്തുന്ന ചിത്രം. ദുൽഖറിന്റെ വേഫെറർ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രം 156 ദിവസം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു.

2023ൽ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ അവസാന മലയാള ചിത്രം. ഈ ചിത്രം പരാജയപ്പെട്ടെങ്കിലും പിന്നീട് 2024ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കർ മലയാളത്തിലടക്കം വലിയ വിജയം സ്വന്തമാക്കിയിരുന്നു. കാമിയോ റോളിലെത്തുകയും നിർമാണം നിർവഹിക്കുകയും ചെയ്ത 2025ൽ പുറത്തിറങ്ങിയ ലോക മലയാളത്തിലെ ആദ്യ 300 കോടി കളക്ഷൻ നേടിയ ചിത്രമായി മാറി. തമിഴ്ചിത്രമായി കാന്തയും മികച്ച പ്രേക്ഷക പ്രതികരണം നേടി. ഐ ആം ഗെയിം കൂടാതെ തെലുങ്കിൽ 'ആകാശംലോ ഒക്ക താര' എന്ന ചിത്രവും ഈ വര്‍ഷം റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

Content Highlight: Does Dulquer Salmaan not vote? Tamil Nadu responds to fans' question; The actor shared a picture that went viral

Next TV

Related Stories
ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

Jul 14, 2026 04:10 PM

ആഗ്രയിൽ ഫ്രിഡ്ജിലെ ഐസ് കട്ട ശിവലിംഗ രൂപത്തിൽ; ആരാധന തുടങ്ങി നാട്ടുകാർ, വീഡിയോ വൈറൽ

ആഗ്രയിലെ ഒരു വീട്ടിലെ ഫ്രിഡ്ജിൽ ശിവലിംഗ രൂപത്തിൽ ഐസ്...

Read More >>
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup