'അന്ന് റോഡിൽ ആളുകളുടെ മാംസം മാത്രമായിരുന്നു'; 45 വർഷം മുൻപത്തെ ആ നടുക്കുന്ന കാഴ്ച ഓർത്തെടുത്ത് ജയറാം

'അന്ന് റോഡിൽ ആളുകളുടെ മാംസം മാത്രമായിരുന്നു'; 45 വർഷം മുൻപത്തെ ആ നടുക്കുന്ന കാഴ്ച ഓർത്തെടുത്ത് ജയറാം
Apr 23, 2026 05:41 PM | By Anusree vc

(moviemax.in) മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദുരന്തം കേരളത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. 14 പേരുടെ ജീവൻ കവർന്ന ഈ ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ, 45 വർഷം മുൻപ് തൃശൂർ തേക്കിൻകാട് മൈതാനത്തുണ്ടായ സമാനമായ മറ്റൊരു വെടിക്കെട്ട് അപകടത്തെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ ജയറാം.

ആ വലിയ അപകടത്തിന് താൻ നേരിട്ട് ദൃക്‌സാക്ഷിയായിരുന്നുവെന്നും അന്നത്തെ ആ നടുക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ലെന്നും ജയറാം പറഞ്ഞു. മുണ്ടത്തിക്കോട് ദുരന്തം തന്നെ പഴയ ആ കയ്പ്പേറിയ ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോയെന്നും താരം വെളിപ്പെടുത്തി.

"അത്തരം ഒരപകടത്തിന് ദൃക്ലാക്ഷിയായ വ്യക്തിയാണ്. 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തേക്കിന്‍കാട് മൈതാനത്ത് ധനലക്ഷ്മി ബാങ്കിന് മുന്നിലായിരുന്നു ഞാന്‍ നിന്നത്. അതിന് തൊട്ടപ്പുറത്താണ് വെടിക്കെട്ട്. അത് നേരെ ജനങ്ങള്‍ക്കിടയിലേക്ക് കയറി. ആളുകളുടെ മാംസം മാത്രമായിരുന്നു അന്ന് റോഡില്‍ നിരന്ന് കിടന്നിരുന്നത്. അത് നേരിട്ട് കണ്ടൊരാളാണ് ഞാന്‍. നാല്പത്തഞ്ച് വര്‍ഷമായിട്ടും അതെന്‍റെ മനസില്‍ നിന്നും പോയിട്ടില്ല. ഇതാന്നും വരാതിരിക്കട്ടെ. ഇനി ഒരിക്കലും അങ്ങനെ ഒരു ദുരന്തം ഉണ്ടാവാതിരിക്കട്ടെ. പ്രാര്‍ത്ഥിക്കുന്നു", എന്നാണ് ജയറാം പറഞ്ഞത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, "നമ്മുടെ എല്ലാം വിലയേറിയ വോട്ടുകൾ രേഖപ്പെടുത്തുക. നാലാം തീയതി റിസൾട്ട് വരുന്നത് വരെ കാത്തിരിക്കുക. നല്ലത് നടക്കട്ടെ, ജനങ്ങൾ ആഗ്രഹിക്കുന്നത് പോലെയുള്ള നേതാക്കൾ വരട്ടെ", എന്നായിരുന്നു കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ ജയറാം പറഞ്ഞത്.

അതേസമയം, വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ തൃശ്ശൂര്‍ പൂരം നടത്താൻ ധാരണയായി. കുടമാറ്റം 15 മിനിറ്റ് മാത്രമായി ചുരുക്കാനും തീരുമാനമായിട്ടുണ്ട്. സാധാരണ ഒരു മണിക്കൂർ നേരമായിരുന്നു കുടമാറ്റം നടത്തിയിരുന്നത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.

Content Highlight: Jayaram recalls that shocking sight 45 years ago

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News