---
title: "'ചോര കുടിക്കുന്ന ചെന്നായ ആകാൻ നോക്കരുത്'; ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ച് അഭിലാഷ് പിള്ള!"
english_title: "Abhilash Pillai lashes out at Unni Mukundan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/355061/abhilash-pillai-lashes-out-at-unni-mukundan"
published_at: "2026-04-23T17:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ea09fcf26e7_Abhilash_Pillai_lashes_out_at_Unni_Mukundan.jpg"
keywords: []
---

# 'ചോര കുടിക്കുന്ന ചെന്നായ ആകാൻ നോക്കരുത്'; ഉണ്ണി മുകുന്ദനെതിരെ ആഞ്ഞടിച്ച് അഭിലാഷ് പിള്ള!

> **Lead Summary:** നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കെ, ഉണ്ണി മുകുന്ദനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അഭിലാഷ് പിള്ള. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകാൻ നോക്കരുത് എന്നാണ് ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള തുറന്നടിച്ചത്. ഇന്ന് നടന്ന പത്രസമ്മേളനത്തിലായിരുന്നു സംവിധായകന്റെ ഈ പ്രതികരണം. വിഷയത്തിൽ നേരത്തെ തന്നെ അഭിലാഷ് പിള്ള നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഉണ്ണി മുകുന്ദനെ നേരിട്ട് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത് സിനിമാലോകത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

## Article Content

നിർമ്മാതാവ് മുരളി കുന്നുംപുറത്തിന്റെ വെളിപ്പെടുത്തലുകൾ മലയാള സിനിമയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കെ, ഉണ്ണി മുകുന്ദനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അഭിലാഷ് പിള്ള. മുട്ടനാടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ചോര കുടിക്കുന്ന ചെന്നായ ആകാൻ നോക്കരുത് എന്നാണ് ഉണ്ണി മുകുന്ദനെതിരെ അഭിലാഷ് പിള്ള തുറന്നടിച്ചത്. ഇന്ന് നടന്ന പത്രസമ്മേളനത്തിലായിരുന്നു സംവിധായകന്റെ ഈ പ്രതികരണം. വിഷയത്തിൽ നേരത്തെ തന്നെ അഭിലാഷ് പിള്ള നിലപാട് വ്യക്തമാക്കിയിരുന്നുവെങ്കിലും ഇപ്പോൾ ഉണ്ണി മുകുന്ദനെ നേരിട്ട് വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത് സിനിമാലോകത്ത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്.

മുരളി കുന്നുംപുറത്തിന്റെ വീഡിയോ വന്ന ശേഷം താൻ അദ്ദേഹത്തെ വിളിച്ചുവെന്നും അബദ്ധം പറ്റിയത് ആണെന്ന് മറുപടി കിട്ടിയതെന്നും അഭിലാഷ് പറയുന്നു. മുരളിക്കൊപ്പം സിനിമ ചെയ്യരുതെന്ന് പലരും പറഞ്ഞതാണെന്നും അഭിലാഷ് പറയുന്നു. സുമതി വളവിന്‍റെ ബജറ്റ് 14 കോടി രൂപ ആകുമെന്ന് അറിയിച്ചിരുന്നുവെന്നും അഭിലാഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

'കണക്കുകള്‍ സംസാരിക്കാമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. സംസാരിക്കാന്‍ വരുമ്പോള്‍ മുരളിച്ചേട്ടന് വെട്ട് വാതം പിടിച്ച സ്വഭാവമുണ്ട്. പെട്ടെന്ന് വയലന്റാവും. 'വെള്ളം' പോലെ വിഡ്രോവല്‍ സിന്‍ട്രമാകാം' എന്നും അഭിലാഷ് പിള്ള വാര്‍ത്ത സമ്മേളത്തില്‍ പറഞ്ഞു. സിനിമ ഇറങ്ങാൻ പ്രതിസന്ധി വന്നപ്പോൾ ഗോകുലത്തെ സിനിമയുടെ ഭാഗമാക്കിയത് ഞാനാണ്. എൻ്റെ കയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയിട്ടുണ്ട്. ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പ്രൊഡ്യൂസർ രണ്ടാഴ്ച മുമ്പ് വെള്ളത്തിൻ്റെ തമിൾ റീമേക്കിന് അഡ്വാൻസ് കൊടുത്തുവെന്നും ഇവര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/355061/abhilash-pillai-lashes-out-at-unni-mukundan)