ഷാജി പാപ്പൻ ഇനി വീട്ടിലെത്തും; ആട് 3 ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ഷാജി പാപ്പൻ ഇനി വീട്ടിലെത്തും; ആട് 3 ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
Apr 23, 2026 02:13 PM | By Fidha Parvin

(moviemax.in) മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച "ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്" ആഗോള ബോക്സ് ഓഫീസിൽ തരംഗമായി തുടരുന്നു. മാർച്ച് 19-ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തിലും വിദേശത്തുമായി പ്രദർശനത്തിന്റെ 25 സുവർണ്ണ ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണയോടെ മെഗാ വിജയം സ്വന്തമാക്കി ചിത്രം കുതിപ്പ് തുടരുകയാണ്.

ആഗോളതലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയ 'ആട് 3', പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിച്ചുകൊണ്ടാണ് തിയറ്ററുകളിൽ മുന്നേറിയത്. ഒരു ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രമായെത്തിയ ഇത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിച്ചത്. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷനുകളിൽ ഒന്നായ ഈ ചിത്രം ഇതിനോടകം നിരവധി റെക്കോർഡുകൾ തിരുത്തിക്കഴിഞ്ഞു.

തിയറ്ററുകളിലെ മഹാവിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഒടിടി റിലീസും ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്‌ഫോമായ സീ5 വഴി മെയ് ഒന്ന് മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമെന്ന നേട്ടവും 'ആട് 3' സ്വന്തമാക്കി. മിഥുൻ മാനുവൽ തോമസിന്റെയും ഫ്രൈഡേ ഫിലിം ഹൗസിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റായ ഈ ചിത്രം, കാവ്യാ ഫിലിംസിന്റെ രണ്ടാമത്തെ 100 കോടി ക്ലബ് ചിത്രവുമാണ്. മലയാള സിനിമയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച 'ആട്' ഫ്രാഞ്ചൈസിയിലെ ഈ മൂന്നാം ഭാഗം ഒരു കംപ്ലീറ്റ് ഗെയിം ചേഞ്ചറായി മാറിയിരിക്കുകയാണ്.

ജയസൂര്യ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഒരു പക്കാ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ അഭൂതപൂർവമായ പിന്തുണയാണ് ചിത്രത്തിന് വമ്പൻ വിജയം സമ്മാനിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ അവസാന ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാ പ്രേമികളും ആട് 3 ഫ്രാഞ്ചൈസിന്റെ ആരാധകരും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, ഛായാഗ്രഹണം - അഖിൽ ജോർജ്ജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്‌ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ലൈൻ പ്രൊഡ്യൂസർ -ഗോപകുമാർ ജി കെ, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ, പ്രൊഡക്ഷൻ ഡിസൈനർ- അനീസ് നാടോടി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ- സ്റ്റെഫി സേവ്യർ, ക്രിയേറ്റീവ് ഡയറക്ടർ- വിഷ്ണു ഭരതൻ, വിഎഫ്എക്സ് ഡയറക്ടർ - ജിഷ്ണു ആർ ദേവ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ (സപ്ത റെക്കോർഡ്‌സ്), വരികൾ- മനു മൻജിത്, ചീഫ് അസ്സോസിയേറ്റ് ഡിറക്ടർസ്: പ്രേംനാഥ്, റോബിൻ വര്ഗീസ്, ഡിഐ ഹ്യൂസ് & ടോൺസ് കളർ ഹബ് കളറിസ്റ്റ്- ഷൺമുഖപാണ്ഡ്യൻ എം, സ്റ്റിൽ ഫോട്ടോഗ്രാഫി - വിഷ്ണു എസ് രാജൻ, ടൈറ്റിൽ ഡിസൈൻസ് - കോളിൻസ് ലിയോഫിൽ, പബ്ലിസിറ്റി ഡിസൈൻ- എയ്സ്തെറ്റിക് കുഞ്ഞമ്മ, പിആർഒ ആൻഡ് മാർക്കറ്റിങ്- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.


Content Highlight: Shaji Pappan will be coming home; Aadu 3 OTT release date announced

Next TV

Related Stories
ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

Jun 24, 2026 02:58 PM

ചെക്ക് മടങ്ങി, ദിലീപിന്റെ 'നീക്കം' നിയമക്കുരുക്കിൽ; റിലീസിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി

ദിലീപ് ചിത്രം , നീക്കം, ജഗന്‍ ഷാജി കൈലാസ്, മദ്രാസ് ഹൈക്കോടതി...

Read More >>
Top Stories










News Roundup






GCC News