കാസർകോട്: (https://truevisionnews.com/) ട്രെയിൻ കടന്നു പോകുന്നതിനിടയിൽ കാറ്റടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ നജാത്ത്-ആസിയ ദമ്പതികളുടെ മകൾ മറിയം നവാൽ ആണ് മരിച്ചത്.
ഏപ്രിൽ 18ന് വൈകുന്നേരം മൊഗ്രാൽ, നാങ്കിയിലായിരുന്നു അപകടം. ഉമ്മൂമ്മയോടൊപ്പം നടക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഇരുവരും ട്രെയിന്‍ പാളത്തിന് സമീപത്ത് കൂടിയാണ് നടന്നിരുന്നത്. ഇതിനിടയിലാണ് അതിവേഗതയില്‍ ട്രെയിന്‍ കടന്നുപോയത്. ശക്തമായ കാറ്റില്‍ മറിയവും ഉമ്മൂമ്മ നഫീസയും പാളത്തിന് സമീപത്തേക്ക് വീണു. മറിയത്തിന്‍റെ തലക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മറിയം മരിച്ചത്. നഫീസ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
Five-year-old girl dies after being hit by a train in Kasaragod
































