വാൽപ്പാറ അപകടം: ആരോഗ്യനിലയിൽ പുരോഗതി, ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും

വാൽപ്പാറ അപകടം: ആരോഗ്യനിലയിൽ പുരോഗതി, ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും
Apr 22, 2026 07:14 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com ) തമിഴ്നാട് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫായിസിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. വൈകിട്ടോടെയാണ് ആശുപത്രിയിൽ എത്തുക. കോയമ്പത്തൂരിലുള്ള ആശുപത്രിയിലായിരുന്നു ഫായിസിനെ ചികിത്സിച്ചിരുന്നത്.

നിലവിൽ ഫായിസിന്റെ ആരോഗ്യനിലയിൽ നല്ല പുരോഗതി ഉണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇവരുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന വാഹനം വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം.

പെരിന്തൽമണ്ണയിൽനിന്ന് വാടകയ്ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര പോയത്. ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 10 പേരാണ് അപകടത്തിൽ മരിച്ചത്. പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി ഇന്ന് പുലർച്ചെയാണ് മരിച്ചത്. നൗഷാദ് അലിയുടെ ആരോഗ്യനില വഷളായിട്ടും ഡോക്ടർമാർ എത്താൻ വൈകിയതാണ് മരണം സംഭവിക്കാൻ കാരണമെന്ന് കുടുംബം ആരോപിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.

Valparai accident Driver Muhammad Faiz's health condition improving will be shifted to a private hospital in Perinthalmanna

Next TV

Related Stories
ഭീതി ഒഴിയാതെ....! കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

Apr 22, 2026 08:58 PM

ഭീതി ഒഴിയാതെ....! കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കണ്ടെത്തി

കോടാലിയില്‍ പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം, വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ...

Read More >>
'തൃശൂർ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല'- പി കെ കുഞ്ഞാലിക്കുട്ടി

Apr 22, 2026 07:23 PM

'തൃശൂർ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം; സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല'- പി കെ കുഞ്ഞാലിക്കുട്ടി

തൃശൂർ വെടിക്കെട്ടുപ്പുര അപകടത്തിന്റെ കാരണം കണ്ടുപിടിക്കണം,സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല, പി കെ...

Read More >>
കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

Apr 22, 2026 05:50 PM

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്...

Read More >>
Top Stories

News Roundup

GCC News