---
title: "'അന്ന് ഗുരുവായൂരപ്പന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു, ഇന്ന് ഗുരുവായൂരപ്പന്റെ നടയിൽ മംഗല്യം'; വികാരാധീനയായി ഇൻഫ്ലുവൻസർ ഗ്ലാമി ഗംഗ"
english_title: "Influencer Glammy Ganga gets emotional"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354806/influencer-glammy-ganga-gets-emotional"
published_at: "2026-04-22T14:55:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e8949d4714d_16.jpg"
keywords: []
---

# 'അന്ന് ഗുരുവായൂരപ്പന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു, ഇന്ന് ഗുരുവായൂരപ്പന്റെ നടയിൽ മംഗല്യം'; വികാരാധീനയായി ഇൻഫ്ലുവൻസർ ഗ്ലാമി ഗംഗ

> **Lead Summary:** **[ **സമൂഹമാധ്യമങ്ങളിലെ പ്രിയതാരം ഗ്ലാമി ഗംഗയുടെ വിവാഹ വീഡിയോ സൈബർ ഇടങ്ങളിൽ തരംഗമാവുന്നു. പ്രശസ്ത ബ്യൂട്ടി വ്ളോഗറായ ഗംഗയും അപ്പു എന്ന് വിളിക്കുന്ന വിഷ്ണുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നത്.

## Article Content

**[ **സമൂഹമാധ്യമങ്ങളിലെ പ്രിയതാരം ഗ്ലാമി ഗംഗയുടെ വിവാഹ വീഡിയോ സൈബർ ഇടങ്ങളിൽ തരംഗമാവുന്നു. പ്രശസ്ത ബ്യൂട്ടി വ്ളോഗറായ ഗംഗയും അപ്പു എന്ന് വിളിക്കുന്ന വിഷ്ണുവും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടന്നത്.

ഏറെ വൈകാരികമായ നിമിഷങ്ങൾ കോർത്തിണക്കിയ വെഡ്ഡിങ്ങ് വ്ളോഗ് ഇതിനോടകം ആരാധകരുടെ കണ്ണുനിറയിച്ചു കഴിഞ്ഞു. കാർത്തിക് സൂര്യ, വർഷ, ശരണ്യ, അശ്വതി, ഉണ്ണിമായ തുടങ്ങിയ പ്രമുഖ ഇൻഫ്ലുവൻസർമാരും സുഹൃത്തുക്കളും ചടങ്ങിൽ സംബന്ധിക്കാൻ എത്തിയിരുന്നു.

ഏപ്രിൽ 20 എന്ന തീയതി തന്റെ ജീവിതത്തിൽ വലിയൊരു നിയോഗമാണെന്ന് ഗംഗ വീഡിയോയിൽ വെളിപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ ദിവസം താൻ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടത്തിലൂടെയാണ് കടന്നുപോയതെന്നും 36 മണിക്കൂറോളം നിലവിളിച്ചു കരഞ്ഞ താൻ അന്ന് ഗുരുവായൂരപ്പനോട് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ വർഷം അതേദിവസം തന്നെ ലഭിച്ച വിവാഹമെന്നും താരം വികാരാധീനയായി പറഞ്ഞു.

തന്റെ സഹോദരിയടക്കമുള്ള ഉറ്റവർ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്നതും വീഡിയോയിലുണ്ട്. ആഡംബരങ്ങൾ ഒഴിവാക്കി ലളിതമായ വിവാഹമായിരിക്കും തന്റെതെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയ താരം, വിവാഹദിവസം സ്വർണ്ണാഭരണങ്ങൾക്ക് പകരം ഇമിറ്റേഷൻ ആഭരണങ്ങളാണ് അണിഞ്ഞത്.

ശിവഭക്തയായ ഗംഗ തന്റെ ബ്ലൗസിൽ ശിവപാർവ്വതിമാരുടെ ചിത്രം തുന്നിച്ചേർത്തതും ശ്രദ്ധേയമായി. ലളിതമായ ലുക്കിലും അതിമനോഹരിയായിരുന്നു താരം. തങ്ങളുടെ പ്രിയപ്പെട്ട ഗ്ലാമി ഗംഗയ്ക്ക് മനോഹരമായ ഒരു ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/354806/influencer-glammy-ganga-gets-emotional)