ചൂടിന് വിട ....: ഇടിമിന്നലും കാറ്റും ഒപ്പമെത്തും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനത്തേക്കും

ചൂടിന് വിട ....: ഇടിമിന്നലും കാറ്റും ഒപ്പമെത്തും; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനത്തേക്കും
Apr 22, 2026 05:24 PM | By Susmitha Surendran

(https://truevisionnews.com/) സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് . 22, 23, 26 എന്നീ തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും, 25 ന് കാറ്റില്ലാതെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.

കൂടാതെ അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനെ തുടർന്ന് ജാഗ്രതാ നിർദേശങ്ങൾ കാലാവസ്ഥ വകുപ്പ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ നിർദ്ദേശങ്ങൾ നിർബന്ധമായും പിൻതുടരണമെന്നും അറിയിച്ചു.

ജാ​ഗ്രതാ നിർദ്ദേശങ്ങൾ

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.

ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.

Chance of rain in the state

Next TV

Related Stories
കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

Apr 22, 2026 05:50 PM

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്...

Read More >>
'മരിച്ചവർക്ക് ഒരു ലക്ഷം': തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

Apr 22, 2026 04:37 PM

'മരിച്ചവർക്ക് ഒരു ലക്ഷം': തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ്...

Read More >>
സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

Apr 22, 2026 03:52 PM

സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി, സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന്...

Read More >>
Top Stories










GCC News