പിന്നിൽ ഗുണ്ടാസംഘം? കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു

  പിന്നിൽ ഗുണ്ടാസംഘം? കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു
Apr 22, 2026 05:12 PM | By Susmitha Surendran

കീഴൂർ: (https://truevisionnews.com/) കാസർകോട് കീഴൂരിൽ പ്രവാസി യുവാവിന് കുത്തേറ്റു. കീഴൂർ സ്വദേശി മിഗ്ദാദിനാണ് കുത്തേറ്റത്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘമെന്നാണ് സൂചന.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മിഗ്ദാദിനെ ഒരു സംഘം കൂട്ടമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ യുവാവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്തേറ്റ യുവാവ് ചികിത്സയിൽ തുടരുകയാണ്. പ്രവാസിയായ മിഗ്ദാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു.

മുൻപും കീഴൂർ മേഖലകളിൽ ആക്രമസംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നാട്ടുകാർക്കടക്കം പരിക്കേൽക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. വാഹനങ്ങൾക്കും സ്ഥാപനങ്ങൾക്കും നാശനഷ്ടങ്ങളുമുണ്ടായി. അതിന്റെ തുടർച്ചയെന്ന നിലയിലാണ് ഈ സംഭവമെന്നാണ് കരുതുന്നത്. സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് പ്രാഥമികാന്വേഷണം നടത്തിവരികയാണ്.

Expatriate youth stabbed in Keezhoor, Kasaragod

Next TV

Related Stories
കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

Apr 22, 2026 05:50 PM

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്

കാസർകോട് പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി; 36-കാരിക്കെതിരെ പോക്സോ കേസ്...

Read More >>
'മരിച്ചവർക്ക് ഒരു ലക്ഷം': തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

Apr 22, 2026 04:37 PM

'മരിച്ചവർക്ക് ഒരു ലക്ഷം': തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ് അലി

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫ്...

Read More >>
സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

Apr 22, 2026 03:52 PM

സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി, സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന്...

Read More >>
Top Stories

GCC News