മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: നിലവിൽ അപകട സാധ്യത ഇല്ല, ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരും' - റവാഡ ചന്ദ്രശേഖർ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: നിലവിൽ അപകട സാധ്യത ഇല്ല, ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരും' -  റവാഡ ചന്ദ്രശേഖർ
Apr 22, 2026 12:48 PM | By Susmitha Surendran

തൃശൂർ : (https://truevisionnews.com/)  മുണ്ടത്തിക്കോട് വെടിക്കെട്ടപകടം നടന്ന സ്ഥലത്ത് നിലവിൽ അപകട സാധ്യത ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. സ്ഫോടക ശേഖരം പൊട്ടിതീരുകയോ, നിർവീര്യം ആക്കുകയോ ചെയ്തു. ഇന്ന് വൈകുന്നേരത്തോെ ‌എന്താണ്‌ ഉണ്ടായത് എന്നൊരു വ്യക്തത ഉണ്ടാകുമെന്ന് ഡിജിപി പറഞ്ഞു.

ഇന്നത്തെ തിരചിൽ നടപടികൾ നാളെയും തുടരുമെന്ന് അദേഹം വ്യക്തമാക്കി. പ്രാഥമിക കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്‌ഫോടന സ്ഥലത്ത് 34 പേരുണ്ടെന്നാണ് പ്രാഥമിക കണക്ക്. അന്വേഷണത്തിന് പ്രത്യേക സംഘത്തിനെ രൂപീകരിച്ചിട്ടുണ്ടെന്ന് ഡിജിപി പറഞ്ഞു. ഡിഎൻഎ പരിശോധന വേഗത്തിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.

ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. ഡിഎൻഎ പരിശോധനയ്ക്കായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിലെ ഏഴംഗസംഘം തൃശൂർ മെഡിക്കൽ കോളജിൽ എത്തി. മുപ്പതോളം ശരീരാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും.

പതിമൂന്ന് പേരാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. പതിന്നൊന്ന് പേർ തൃശൂർ മെഡിക്കൽ കോളജിലും രണ്ട് പേർ എലൈറ്റ് ആശുപത്രിയിലുമാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ട് പേർ വെന്റിലേറ്ററിലാണ്. പൂരം നടത്തിപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി.

Mundathikode fireworks accident, Rawada Chandrashekhar says there is no danger at present

Next TV

Related Stories
 ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി: മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:25 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി: മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍

Apr 22, 2026 02:14 PM

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച...

Read More >>
‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ

Apr 22, 2026 01:53 PM

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്; സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ...

Read More >>
Top Stories

News Roundup