തൃശൂര്‍ വെടിക്കെട്ടുപുര അപകടം: 'വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം', അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്‍

തൃശൂര്‍ വെടിക്കെട്ടുപുര അപകടം: 'വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം', അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്‍
Apr 22, 2026 01:39 PM | By VIPIN P V

തൃശൂര്‍: ( www.truevisionnews.com ) വെടിക്കെട്ടുപുര അപകടത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അപകടം നടന്നതില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.

'വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലൂടെ വര്‍ഗീയ ചുവയോടെയുള്ള കള്ള പ്രചരണങ്ങള്‍ നടക്കുന്നു. വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം. എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്', എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ച തീരുമാനം നാളെ ചേരുന്ന യോഗത്തിന് ശേഷമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളും ജില്ലാ ഭാരവാഹികളും ഉദ്യോഗസ്ഥരും ചേര്‍ന്ന അവലോകന യോഗം നാളെ രാവിലെ 10.30ന് ചേരുമെന്നും ഇതിനായി ഹൈക്കോടതി അനുമതി നല്‍കിയെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

പൂരം നടത്തിപ്പ് സംബന്ധിച്ച് അവസാന തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനം എടുക്കില്ല. ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം എന്നും വി എന്‍ വാസവന്‍ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ്. 10 പേര്‍ ഐസിയുവിലവാണ്.

3 പേരുടെ നില ഗുരുതരമാണ്. കെഡാവര്‍ പരിശോധനയില്‍ ശരീരഭാഗങ്ങള്‍ കിട്ടി. ഇന്നത്തെ പരിശോധനകൂടി നടന്നാല്‍ മാത്രമെ എത്രപേര്‍ അപകടത്തില്‍പ്പെട്ടൂവെന്നത് വ്യക്തമാവൂ. ദുരന്ത പശ്ചാത്തലത്തില്‍ സ്പെഷ്യല്‍ കാബിനറ്റ് നടക്കും. ചികിത്സയിലായതിനാലാണ് മുഖ്യമന്ത്രി സംഭവസ്ഥലത്ത് എത്താത്തതെന്നും വി എന്‍ വാസവന്‍ പറഞ്ഞു.

mv govindan about thrissur firework tragedy

Next TV

Related Stories
സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

Apr 22, 2026 03:52 PM

സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി; സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന് ആവശ്യം

സംസ്ഥാനത്തെ അറബിക് റെസ്റ്റോറന്റുകൾക്കെതിരെ ബിജെപി, സാമ്പത്തിക സ്രോതസും ദേശവിരുദ്ധ ബന്ധവും എൻഐഎ അന്വേഷണമെന്ന്...

Read More >>
മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു,  ഇതോടെ മരണം 14 ആയി

Apr 22, 2026 03:35 PM

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു, ഇതോടെ മരണം 14 ആയി

മുണ്ടത്തിക്കോട് അപകടം: ചികിത്സയിലായിരുന്ന ഒരാൾ കൂടി...

Read More >>
Top Stories










News Roundup






GCC News