---
title: "നായകനായി വന്നത് 19-ൽ, വിലക്ക് കിട്ടിയത് 23-ൽ; സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് ഷെയിൻ നിഗം"
english_title: "Shane Nigam on power politics in cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354621/shane-nigam-on-power-politics-in-cinema"
published_at: "2026-04-21T15:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e747574a076_Shane_Nigam_on_power_politics_in_cinema.jpg"
keywords: []
---

# നായകനായി വന്നത് 19-ൽ, വിലക്ക് കിട്ടിയത് 23-ൽ; സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് ഷെയിൻ നിഗം

> **Lead Summary:** **[** മലയാള സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് മനസുതുറന്ന് നടൻ ഷെയിൻ നിഗം. സിനിമാരംഗത്തെ അധികാര രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും, എന്നാൽ പ്രതിസന്ധികളിൽ ജനങ്ങളുടെ സ്നേഹം തനിക്ക് കരുത്തായെന്നും ഷെയിൻ പറയുന്നു.

## Article Content

**[** മലയാള സിനിമയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് മനസുതുറന്ന് നടൻ ഷെയിൻ നിഗം. സിനിമാരംഗത്തെ അധികാര രാഷ്ട്രീയത്തെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും, എന്നാൽ പ്രതിസന്ധികളിൽ ജനങ്ങളുടെ സ്നേഹം തനിക്ക് കരുത്തായെന്നും ഷെയിൻ പറയുന്നു.

സിനിമയിലെത്തിയ കാലം തനിക്ക് തികച്ചും പുതിയൊരു ലോകമായിരുന്നുവെന്ന് ഷെയിൻ ഓർത്തെടുക്കുന്നു. ആ പ്രായത്തിൽ പണം കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും നേരിട്ടിരുന്നു. സിനിമാ മേഖലയിലെ പവർ പൊളിറ്റിക്സിനെക്കുറിച്ച് അറിവില്ലാത്തതിനാൽ പല കാര്യങ്ങളിലും അമിതമായി ഇടപെടേണ്ടി വന്നിട്ടുണ്ട്. അത്തരം സാഹചര്യങ്ങളെ മറ്റുള്ളവർ മുതലെടുക്കാൻ തുടങ്ങുമെന്നും, സഹിക്കവയ്യാതാകുമ്പോൾ നമ്മൾ പൊട്ടിത്തെറിക്കുമെന്നും ഷെയിൻ നിഗം വ്യക്തമാക്കി.

എന്നാൽ അതിന്റെ ഒപ്പം ജനങ്ങളുടെ സ്നേഹവും ഒരുപാട് ഉണ്ടായിരുന്നു. ഞാൻ അപ്പോൾ അഭിനയിച്ച പടങ്ങളും ഒരുപാട് ചർച്ചചെയ്യപ്പെട്ട സിനിമകൾ ആയിരുന്നു. ഒരു വശത്ത് പ്രേക്ഷകരുടെ സ്നേഹവും ഇൻഡസ്ട്രിയുടെ പവർ പൊളിറ്റിക്സ് മനസിലാവാത്തത് ഒരു വശത്ത്. 19 ാം വയസിലാണ് നായകനായി എത്തുന്നത്. 23 ാം വയസിൽ ബാൻ കിട്ടുന്നു. ആരെയും ഞാൻ മോശമാക്കി പറയുന്നില്ല, എന്നെയും ഞാൻ ന്യായീകരിക്കുന്നില്ല', ഷെയിൻ നിഗത്തിന്റെ വാക്കുകൾ.

ദൃഢം ആണ് ഇനി പുറത്തുവരാനുള്ള ഷെയിൻ നിഗം ചിത്രം. കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പോലീസ് സ്റ്റേഷനിൽ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ് ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയിൽ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാൾ സ്റ്റേഷനിൽ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർ സംഭവങ്ങളുമാണ് നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന സിനിമയുടെ ഇതിവൃത്തം. സിനിമയുടേതായി പുറത്തിറങ്ങിയിരുന്ന ട്രെയിലർ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/354621/shane-nigam-on-power-politics-in-cinema)