---
title: "ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട് ആരാധകർ"
english_title: "Alia's picture morphed; Pak brand says 'If you dare, go viral', fans slam brand"
publisher: "moviemax.in"
canonical_url: "https://moviemax.in/news/354628/alias-picture-morphed-pak-brand-says-if-you-dare-go-viral-fans-slam-brand"
published_at: "2026-04-21T15:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e74dde756cf_Alias_picture_morphed.jpg"
keywords: []
---

# ആലിയയുടെ ചിത്രം മോർഫ് ചെയ്തു; 'ധൈര്യമുണ്ടെങ്കിൽ വൈറലാക്കൂ' എന്ന് പാക് ബ്രാൻഡ്, ബ്രാൻഡിനെ പഞ്ഞിക്കിട്ട് ആരാധകർ

> **Lead Summary:** സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ എ.ഐ ഉപയോഗിച്ച് മാറ്റം വരുത്തി ദുരുപയോഗം ചെയ്യുന്നത് സിനിമാലോകത്ത് വലിയ ആശങ്കയാകുന്നു. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇപ്പോൾ ഇത്തരമൊരു തട്ടിപ്പിന് ഇരയായിരിക്കുന്നത്. ആലിയ ഒരു പാകിസ്താനി വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചു എന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

## Article Content

സെലിബ്രിറ്റികളുടെ ചിത്രങ്ങൾ അനുവാദമില്ലാതെ എ.ഐ ഉപയോഗിച്ച് മാറ്റം വരുത്തി ദുരുപയോഗം ചെയ്യുന്നത് സിനിമാലോകത്ത് വലിയ ആശങ്കയാകുന്നു. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇപ്പോൾ ഇത്തരമൊരു തട്ടിപ്പിന് ഇരയായിരിക്കുന്നത്. ആലിയ ഒരു പാകിസ്താനി വസ്ത്ര ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചു എന്ന രീതിയിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

പാകിസ്താൻ ആസ്ഥാനമായുള്ള 'വജയേഷ ഒഫീഷ്യൽ' എന്ന വസ്ത്ര ബ്രാൻഡാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആലിയയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ‘ആലിയ ഭട്ടിന് പോലും ഞങ്ങളുടെ പ്യുവർ ശീഷ സിൽക്ക് കലക്ഷൻ ഇഷ്ടപ്പെട്ടു’ എന്ന അടിക്കുറിപ്പോടെയാണ് ഇവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. എന്നാൽ ആലിയയുടെ പഴയ ചിത്രങ്ങൾ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് വസ്ത്രങ്ങൾ മാറ്റുകയാണ് ബ്രാൻഡ് ചെയ്തതെന്ന് ആരാധകർ ഉടൻ തന്നെ കണ്ടെത്തി.

ബ്രാൻഡിന്റെ ഈ നടപടിക്കെതിരെ ആലിയയുടെ ആരാധകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് വ്യാജമാണ്, വില കുറഞ്ഞ മാർക്കറ്റിങ് തന്ത്രമാണിത്’ എന്നും ‘നടി നിങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും’ എന്നും പലരും കമന്റ് ചെയ്തു. എന്നാൽ ഈ മുന്നറിയിപ്പുകളെ പരിഹസിക്കുന്ന രീതിയിലാണ് ബ്രാൻഡ് പ്രതികരിച്ചത്. ‘ഇതൊന്ന് വൈറൽ ആക്കൂ, എങ്കിലല്ലേ അവരും ഇതറിയൂ’ എന്നും, നിയമനടപടിയെ ഭയമില്ലെന്നുമാണ് അവർ മറുപടി നൽകിയത്. താരങ്ങളുടെ അനുവാദമില്ലാതെ എ.ഐ ഉപയോഗിച്ച് ഇത്തരത്തിൽ ചിത്രങ്ങൾ നിർമ്മിക്കുന്നത് വലിയ നിയമപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/354628/alias-picture-morphed-pak-brand-says-if-you-dare-go-viral-fans-slam-brand)