മുണ്ടത്തിക്കോട് വെടിപ്പുര സ്ഫോടനം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

മുണ്ടത്തിക്കോട് വെടിപ്പുര സ്ഫോടനം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ
Apr 22, 2026 12:05 PM | By VIPIN P V

തൃശൂർ : ( www.truevisionnews.com ) മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ റമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ. ജില്ലാ കളക്ടർ ആണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

വലയി തോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്.

തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.

പൂരം നടത്തിപ്പിൽ നാളെ രാവിലെ പത്തരയ്ക്ക് യോഗം ചേരുമെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകി. പാറമേക്കാവ് തിരുവമ്പാടി ദേവസങ്ങളുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Stop memo for Paramekkavu Devaswom’s fireworks production

Next TV

Related Stories
 ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി: മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Apr 22, 2026 02:25 PM

ചാനിയംകടവിൽ വീണ്ടും സംഘര്‍ഷ ഭീതി: മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

ചാനിയംകടവിൽ മുസ്ലിംലീഗ് കേന്ദ്രത്തിൽ പൊലീസ് റെയിഡ്; മൂന്ന് സ്റ്റീൽ ബോംബുകൾ...

Read More >>
സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍

Apr 22, 2026 02:14 PM

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച നിലയില്‍

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് ശുചിമുറിയില്‍ മരിച്ച...

Read More >>
‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ

Apr 22, 2026 01:53 PM

‘ചട്ടലംഘനം ഉണ്ടായിട്ടുണ്ട്; വെടിക്കെട്ട് നിരോധിക്കണമെന്ന് കമ്മിഷന് ശുപാർശ ചെയ്യാൻ കഴിയില്ല’ - ജുഡീഷ്യൽ കമ്മിഷൻ

മുണ്ടത്തിക്കോട് വെടിക്കെട്ട്; സമഗ്രമായ അന്വേഷണം ഉണ്ടാകും’; ജുഡീഷ്യൽ...

Read More >>
Top Stories

News Roundup