മാധ്യമപ്രവർത്തകന്റെ കാർ തടസപ്പെടുത്തിയെന്ന കേസ് : കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന് 5000 രൂപ പിഴ നൽകി

മാധ്യമപ്രവർത്തകന്റെ കാർ തടസപ്പെടുത്തിയെന്ന കേസ് : കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന് 5000 രൂപ പിഴ നൽകി
Apr 22, 2026 11:50 AM | By Susmitha Surendran

 കോഴിക്കോട്  : (https://truevisionnews.com/)  താൻ സഞ്ചരിച്ച കാർ തടസപ്പെടുത്തി അസഭ്യം പറഞ്ഞുവെന്ന കേസിൽ പ്രതി ചേർത്ത ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ലേഖകന് 5000 രൂപ പിഴ നൽകി. കല്ലാച്ചിയിലെ ഓട്ടോറിക്ഷ ഡ്രൈവർ കുമ്മങ്കോട്ടെ നാരായണൻകണ്ടി സലീമിനാണ് പിഴ നൽകി കേസ് അവസാനിപ്പിച്ചത്.

മലയാള മനോരമയുടെ നാദാപുരം ലേഖകൻ ജമാൽ കല്ലാച്ചി നൽകിയ കേസിലാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 6000 രൂപ പിഴ ശിക്ഷവിധിച്ചത്. 2025 ജൂൺ 12 ന് കല്ലാച്ചിയിലെ റുബിയാൻ സൂപ്പർ മാർക്കറ്റിനടുത്ത് നിർത്തിയിട്ട ജമാൽ കല്ലാച്ചിയുടെ കാർ റോഡിലേക്ക് ഇറക്കുമ്പോൾ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മാധ്യമ പ്രവർത്തകൻ്റെ വഴി തടസപ്പെടുത്തിയെന്നതായിരുന്നു കേസ്.

നാദാപുരത്ത് ഗ്രെയിഡ് എസ് ഐ ആയിരുന്ന മുഹമ്മദലിയാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം നൽകിയത്. തന്നെ ജമാൽ കല്ലാച്ചി അക്രമിച്ചെന്നും ഓട്ടോറിക്ഷയുടെ താക്കോൽ പിടിച്ചു വാങ്ങിനെന്നും സലീമും നാദാപുരം പൊലീസിൽ പരാതി നൽകിയിരുന്നു.

Fined; Autorickshaw driver Manorama Lekhakan fined Rs. 5000

Next TV

Related Stories
വിനോദയാത്രയയ്ക്കിടെ പാർക്കിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

Apr 22, 2026 01:27 PM

വിനോദയാത്രയയ്ക്കിടെ പാർക്കിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം; ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി പ‍ഞ്ചായത്ത്

വിനോദയാത്രയയ്ക്കിടെ പാർക്കിലെ ചതുപ്പിൽ വീണ് അഞ്ച് വയസുകാരൻ മരിച്ച സംഭവം, ജംഗിൾ പാർക്കിന് സ്റ്റോപ്പ് മെമ്മോ നൽകി...

Read More >>
ഇതെങ്ങനെ ഇവിടെയെത്തി? തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

Apr 22, 2026 01:02 PM

ഇതെങ്ങനെ ഇവിടെയെത്തി? തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി

തിരുവനന്തപുരത്ത് ആശുപത്രിയിൽ നിന്ന് വെടിയുണ്ടകൾ...

Read More >>
മുണ്ടത്തിക്കോട് വെടിപ്പുര സ്ഫോടനം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

Apr 22, 2026 12:05 PM

മുണ്ടത്തിക്കോട് വെടിപ്പുര സ്ഫോടനം: പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ്...

Read More >>
Top Stories

News Roundup