ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Apr 11, 2026 07:17 AM | By Susmitha Surendran

(https://truevisionnews.com/)  കര്‍ണാടക ചിക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

നാല് ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കുടുംബത്തിലേക്കാണ് ശ്രീനന്ദയുടെ വിയോഗ വാര്‍ത്തയെത്തിയത്. പത്ത് മിനിറ്റുകള്‍ കൊണ്ട് അപ്രത്യക്ഷയായ ശ്രീനന്ദയെ കാത്ത്, മണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റില്‍ അമ്മയും അച്ഛനും ബന്ധുക്കളും കാത്തിരുന്നത് മൂന്ന് രാത്രിയും നാല് പകലുമാണ്. ഒടുവില്‍ ഇന്നലെ ഉച്ചയോടെ ആ വാര്‍ത്തയെത്തി.

അതേസമയം ചിക്മഗളൂരിൽ വിനോദ സഞ്ചാരത്തിനിടെ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് തിരച്ചിൽ നടത്തിയിരുന്നു. കൂടെയുണ്ടായിരുന്നവർ ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അപ്പോൾ കാണാത്ത മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. മൃതദേഹത്തിന് പഴക്കമില്ലെന്ന് പറയുന്നുണ്ടെന്നും ബന്ധു പറഞ്ഞു.

1500 അടി താഴ്ചയിൽ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. ബന്ധുക്കൾ ഉൾപ്പെടെ 41 അംഗസംഘത്തോടൊപ്പമാണ് ശ്രീനന്ദ മാണിക്കധാര വെള്ളച്ചാട്ടത്തിൽ എത്തിയത്. 5.20ന് ഫൊട്ടോയെടുത്തു. അഞ്ചരയ്ക്ക് ബന്ധുക്കൾ പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ കുട്ടി ഒപ്പമില്ല. പിന്നീടാണ് അന്വേഷണം ആരംഭിച്ചത്.

Sreenanda's cause of death was a serious injury to the right side of his head.

Next TV

Related Stories
'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

Apr 11, 2026 10:47 AM

'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു, വെളിപ്പെടുത്തലുമായി ദല്ലാൾ...

Read More >>
കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച

Apr 11, 2026 10:34 AM

കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച

പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം, കെ സുധാകരനെതിരെ...

Read More >>
'കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം, തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടത് ' - കെ വി തോമസ്

Apr 11, 2026 10:21 AM

'കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം, തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടത് ' - കെ വി തോമസ്

'കെ സുധാകരനെ പോലുള്ള അതിശക്തനായ നേതാവിനെ ആട്ടിപ്പുറത്താക്കുന്നത് ശരിയല്ല' - കെ വി...

Read More >>
പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

Apr 11, 2026 10:14 AM

പയ്യന്നൂരില്‍ വീണ്ടും അതിക്രമം; വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍ ശ്രമം

വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ കാര്‍ കത്തിക്കാന്‍...

Read More >>
എ​ളേ​റ്റി​ലി​ൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആ​ക്ര​മിച്ചു, ആ​റാം ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

Apr 11, 2026 09:52 AM

എ​ളേ​റ്റി​ലി​ൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആ​ക്ര​മിച്ചു, ആ​റാം ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

എ​ളേ​റ്റി​ലി​ൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആ​ക്ര​മിച്ചു, ആ​റാം ക്ലാ​സു​കാ​ര​ന് ഗു​രു​ത​ര...

Read More >>
Top Stories

News Roundup