'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ

'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ
Apr 11, 2026 10:47 AM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാൾ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു.

ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു.

മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും ദല്ലാൾ നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെ അദ്ദേഹം ആരോപിച്ചു.

കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച ശോഭ തോല്‍ക്കുമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.

sobha surendran returns 10 lakh taken for land deal claims dallal nandakumar

Next TV

Related Stories
ഭക്ഷണത്തിന്റെ പേരിൽ തല്ലുമാല....! വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദ്ദിച്ച് കെനിയൻ സ്വദേശിനി

Apr 11, 2026 12:59 PM

ഭക്ഷണത്തിന്റെ പേരിൽ തല്ലുമാല....! വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദ്ദിച്ച് കെനിയൻ സ്വദേശിനി

വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ...

Read More >>
കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി

Apr 11, 2026 12:45 PM

കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി

കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ...

Read More >>
'പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം

Apr 11, 2026 12:29 PM

'പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം

ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി...

Read More >>
കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത് - ബിനോയ് വിശ്വം

Apr 11, 2026 12:26 PM

കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത് - ബിനോയ് വിശ്വം

കുംഭമേള താരത്തിന്റെ വിവാഹം, ആധാർ നോക്കിയാണ് വിവാഹം നടത്തിയത്, ബിനോയ്...

Read More >>
വിവാദ പൊലീസ് നിയമനം; ബോഡി ബിർഡർ ചിത്തരേശ് നടേശന് തിരിച്ചടി, വൈദ്യപരിശോധനയിൽ പരാജയം

Apr 11, 2026 12:20 PM

വിവാദ പൊലീസ് നിയമനം; ബോഡി ബിർഡർ ചിത്തരേശ് നടേശന് തിരിച്ചടി, വൈദ്യപരിശോധനയിൽ പരാജയം

ബോഡി ബിർഡർ ചിത്തരേശ് നടേശന് തിരിച്ചടി, വൈദ്യപരിശോധനയിൽ...

Read More >>
Top Stories

News Roundup