---
title: "'വിവാഹം കഴിക്കുന്നത് ഞാനല്ലേ, അതിന് മക്കളുടെ സമ്മതം എന്തിന്?'; തുറന്നടിച്ച് രേണു സുധി"
english_title: "'I'm not the one getting married, why should my children consent to it?'; Renu Sudhi openly criticizes"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352793/im-not-the-one-getting-married-why-should-my-children-consent-to-it-renu-sudhi-openly-criticizes"
published_at: "2026-04-11T11:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9df47a9c96_sedgswrg.jpg"
keywords: []
---

# 'വിവാഹം കഴിക്കുന്നത് ഞാനല്ലേ, അതിന് മക്കളുടെ സമ്മതം എന്തിന്?'; തുറന്നടിച്ച് രേണു സുധി

> **Lead Summary:** **[** കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിലുണ്ടായ തർക്കങ്ങളും മകൻ കിച്ചുവിന്റെ വെളിപ്പെടുത്തലുകളും വലിയ ചർച്ചയായിരുന്നു. ഇപ്പോൾ കിച്ചുവിന്റെ ആരോപണങ്ങൾക്കും തന്റെ പുനർവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.

## Article Content

**[** കൊല്ലം സുധിയുടെ മരണശേഷം കുടുംബത്തിലുണ്ടായ തർക്കങ്ങളും മകൻ കിച്ചുവിന്റെ വെളിപ്പെടുത്തലുകളും വലിയ ചർച്ചയായിരുന്നു. ഇപ്പോൾ കിച്ചുവിന്റെ ആരോപണങ്ങൾക്കും തന്റെ പുനർവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി.

സോഷ്യൽ മീഡിയയിലെ മോശം കമന്റുകളെയും ഫേക്ക് ഐഡികളിൽ നിന്നുള്ള ആക്രമണങ്ങളെയും ഒരു പരിധി വരെ സഹിക്കുമെന്നും എന്നാൽ അതിരുവിട്ടാൽ ശക്തമായി പ്രതികരിക്കുമെന്നും രേണു വ്യക്തമാക്കി. വിമർശനങ്ങളെക്കുറിച്ച് ചിന്തിച്ചിരുന്നാൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് രേണുവിന്റെ നിലപാട്.

പേഴ്സണലി ചിലപ്പോഴൊക്കെ ഒറ്റപ്പെട്ടുവെന്ന് തോന്നാറുണ്ടെങ്കിലും തനിക്ക് പിന്തുണയുമായി വലിയൊരു വിഭാഗം ജനങ്ങൾ കൂടെയുണ്ടെന്ന വിശ്വാസം അവർ പങ്കുവെച്ചു.  രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് മുൻപ് കിച്ചുവുമായി സംസാരിച്ചിരുന്നുവെന്നും 'അമ്മയുടെ ഇഷ്ടം' എന്നാണ് അവൻ അന്ന് മറുപടി നൽകിയതെന്നും രേണു പറഞ്ഞു.

 ഭാവിയിൽ വിവാഹം കഴിക്കുകയാണെങ്കിൽ അതിന് മക്കളുടെ സമ്മതം തേടുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയാണ് രേണു നൽകിയത്. വിവാഹം കഴിക്കുന്നത് താനാണെന്നും അതിനാൽ തന്റെ താൽപ്പര്യത്തിനാണ് മുൻഗണനയെന്നും അതിൽ മക്കളുടെ സമ്മതം ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352793/im-not-the-one-getting-married-why-should-my-children-consent-to-it-renu-sudhi-openly-criticizes)