---
title: "നസ്‌ലിൻ സ്റ്റൈലിഷ് ലുക്കിൽ; 'മോളിവുഡ് ടൈംസി'ലെ ആദ്യ ഗാനം പുറത്ത്"
english_title: "The first song from 'Mollywood Times' is out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/352813/the-first-song-from-mollywood-times-is-out"
published_at: "2026-04-11T12:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d9ed9899523_8.jpg"
keywords: []
---

# നസ്‌ലിൻ സ്റ്റൈലിഷ് ലുക്കിൽ; 'മോളിവുഡ് ടൈംസി'ലെ ആദ്യ ഗാനം പുറത്ത്

> **Lead Summary:** **[**നസ്‌ലിൻ നായകനാകുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘അപ്‌നാ ഫ്രൈഡേ ആയേഗ’ എന്ന് തുടങ്ങുന്ന പാട്ടിൽ ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് നസ്‌ലിൻ പ്രത്യക്ഷപ്പെടുന്നത്.

## Article Content

**[**നസ്‌ലിൻ നായകനാകുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ‘അപ്‌നാ ഫ്രൈഡേ ആയേഗ’ എന്ന് തുടങ്ങുന്ന പാട്ടിൽ ഇതുവരെ കാണാത്ത സ്റ്റൈലിഷ് ലുക്കിലാണ് നസ്‌ലിൻ പ്രത്യക്ഷപ്പെടുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം അഭിനവ് സുന്ദർ നായക് ആണ് സംവിധാനം ചെയ്യുന്നത്. നസ്‌ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഹിറ്റ് ചിത്രം ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സി’നു ശേഷം അഭിനവ് സുന്ദർ നായക് ഒരുക്കുന്ന ചിത്രമെന്ന നിലയിൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് മോളിവുഡ് ടൈംസിനെ നോക്കിക്കാണുന്നത്.

രാമു സുനിൽ തിരക്കഥയെഴുതുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ജേക്സ് ബിജോയിയാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും നിധിൻ രാജ് അരോൾ എഡിറ്റിംഗും നിർവഹിക്കുന്നു. നിരവധി പ്രമുഖ താരങ്ങൾ അതിഥി വേഷങ്ങളിൽ എത്തുന്നു എന്ന വാർത്തകൾ കൂടി പുറത്തുവന്നതോടെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്ന് ഉറപ്പായി.

മാഷർ ഹംസയുടെ വസ്ത്രാലങ്കാരവും റോണക്സ് സേവ്യറുടെ മേക്കപ്പും ചിത്രത്തിന് കൂടുതൽ മിഴിവേകുന്നു. മെയ് മാസത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/352813/the-first-song-from-mollywood-times-is-out)