റിപ്പയറിങ്ങിനിടെ അപ്രതീക്ഷിത ദുരന്തം; കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ അപകടം; തൊഴിലാളി മരിച്ചു

റിപ്പയറിങ്ങിനിടെ അപ്രതീക്ഷിത ദുരന്തം; കോഴിക്കോട് സരോവരത്ത് ബസ് റിപ്പയറിങ്ങിനിടെ അപകടം; തൊഴിലാളി മരിച്ചു
Apr 10, 2026 02:29 PM | By Krishnapriya S R

കോഴിക്കോട്: (truevisionnews.com) സരോവരത്ത് ബസ് അറ്റകുറ്റപ്പണിക്കിടെയുണ്ടായ ദാരുണമായ അപകടത്തിൽ ആലപ്പുഴ സ്വദേശിയായ തൊഴിലാളി മരണപ്പെട്ടു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.

സരോവരത്ത് വെച്ച് ബസിന്റെ അടിയിൽ കയറി റിപ്പയറിങ് ജോലി ചെയ്യുന്നതിനിടെ ജാക്കി അപ്രതീക്ഷിതമായി തെന്നി മാറുകയായിരുന്നു. ഇതോടെ ബസിനടിയിൽ കുടുങ്ങിയ ഗിരി പ്രസാദിന് ഗുരുതരമായി പരിക്കേറ്റു.

അപകടത്തിൽ ഗിരി പ്രസാദിനെ കൂടാതെ മറ്റൊരു തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഗിരി പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല.

ബസിന്റെ ഭാരം ശരീരത്തിലേക്ക് അമർന്നതാണ് മരണകാരണമായ ഗുരുതര പരിക്ക് ഏൽക്കാൻ ഇടയാക്കിയത്. നിലവിൽ ഗിരി പ്രസാദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

First-time voter files complaint with Election Commission over not getting sweets-new

Next TV

Related Stories
വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

Apr 10, 2026 03:57 PM

വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര...

Read More >>
നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ

Apr 10, 2026 03:26 PM

നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ

തർക്കമുണ്ടായപ്പോൾ തൻ്റെ പക്ഷം പിടിച്ച് സംസാരിച്ചില്ല; സുഹൃത്തിനെ വെട്ടിയ യുവാവ്...

Read More >>
'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

Apr 10, 2026 03:13 PM

'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ....

Read More >>
 കൊച്ചിയിൽ വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 10, 2026 02:53 PM

കൊച്ചിയിൽ വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കൊച്ചിയിൽ കുഴഞ്ഞുവീണ്...

Read More >>
വോട്ട് ചെയ്തു, ഇനി ഹൽവ എവിടെ? തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കന്നി വോട്ടർ

Apr 10, 2026 02:13 PM

വോട്ട് ചെയ്തു, ഇനി ഹൽവ എവിടെ? തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കന്നി വോട്ടർ

ഹൽവ കിട്ടിയില്ല തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി കന്നി...

Read More >>
Top Stories

News Roundup