---
title: "വിവാഹശേഷമുള്ള ആദ്യ ജന്മദിനം ആഘോഷമാക്കി രശ്മിക മന്ദാന; പിതാവിൻ്റെ വക ആഡംബര ബംഗ്ലാവ് സമ്മാനം"
english_title: "Rashmika Mandanna gifted a luxurious bungalow by her father"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352624/rashmika-mandanna-gifted-a-luxurious-bungalow-by-her-father"
published_at: "2026-04-10T12:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8a6137fce3_8.jpg"
keywords: []
---

# വിവാഹശേഷമുള്ള ആദ്യ ജന്മദിനം ആഘോഷമാക്കി രശ്മിക മന്ദാന; പിതാവിൻ്റെ വക ആഡംബര ബംഗ്ലാവ് സമ്മാനം

> **Lead Summary:** **[** തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ മുപ്പതാം ജന്മദിനം ഇത്തവണ ആഘോഷങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷമുള്ള നടിയുടെ ആദ്യ ജന്മദിനമായിരുന്നു ഇത്.

## Article Content

**[** തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ മുപ്പതാം ജന്മദിനം ഇത്തവണ ആഘോഷങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന വിവാഹത്തിന് ശേഷമുള്ള നടിയുടെ ആദ്യ ജന്മദിനമായിരുന്നു ഇത്.

ഭർത്താവും നടനുമായ വിജയ് ദേവരകൊണ്ടയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം സ്വന്തം നാടായ കൊടകിലായിരുന്നു ഏപ്രിൽ അഞ്ചിന് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ജന്മദിനത്തോടനുബന്ധിച്ച് ഇരുവരും പാടി ശ്രീ ഇഗ്ഗുത്തപ്പ ക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

വിരാജ്‌പേട്ടയിലെ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പരമ്പരാഗത കൊടവ വസ്ത്രമണിഞ്ഞാണ് നടി എത്തിയത്. ജന്മദിന സമ്മാനമായി രശ്മികയുടെ പിതാവ് നഗരത്തിനടുത്ത് ഒരു ആഡംബര ബംഗ്ലാവാണ് മകൾക്ക് നൽകിയത്.

'സെറീനിറ്റി' എന്ന് പേരിട്ടിരിക്കുന്ന ഈ വീട് ഏറെ ആകർഷകമാണ്. കുടുംബാംഗങ്ങൾക്കൊപ്പം നാട്ടുകാരും ആഘോഷത്തിൽ പങ്കാളികളായി. ഗ്രാമവാസികൾക്കായി വിരുന്നും മധുരപലഹാരങ്ങളും വിതരണം ചെയ്തതിനൊപ്പം വിദ്യാർത്ഥികൾക്കായി സ്കോളർഷിപ്പുകളും ഈ ചടങ്ങിൽ വെച്ച് പ്രഖ്യാപിച്ചു.

സിനിമാ ലോകത്തും രശ്മികയ്ക്ക് തിരക്കേറിയ നാളുകളാണ് വരാനിരിക്കുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന 'രണബാലി' എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയും രശ്മികയും വീണ്ടും സ്ക്രീനിൽ ഒന്നിക്കുകയാണ്.

കൂടാതെ, ഹോമി അദജാനിയ സംവിധാനം ചെയ്യുന്ന 'കോക്ക്ടെയിൽ 2' എന്ന ബോളിവുഡ് ചിത്രത്തിലൂടെ ഹിന്ദി സിനിമയിലും സജീവമാകാൻ ഒരുങ്ങുകയാണ് താരം. ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർക്കൊപ്പം രശ്മിക അഭിനയിക്കുന്ന ഈ ചിത്രം 2026 ജൂൺ 19-ന് തിയേറ്ററുകളിൽ എത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/352624/rashmika-mandanna-gifted-a-luxurious-bungalow-by-her-father)