---
title: "ബോക്സ് ഓഫീസ് പിടിച്ചടക്കി പിള്ളേർ; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ വാഴ II: ഓൺലൈൻ ബുക്കിംഗിലും ഒന്നാമൻ "
english_title: "Vazha II enters 100 crore club in seven days"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352626/vazha-ii-enters-100-crore-club-in-seven-days"
published_at: "2026-04-10T13:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8a80390c21_9.jpg"
keywords: []
---

# ബോക്സ് ഓഫീസ് പിടിച്ചടക്കി പിള്ളേർ; ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ വാഴ II: ഓൺലൈൻ ബുക്കിംഗിലും ഒന്നാമൻ 

> **Lead Summary:** **[** മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് നവാഗതരുടെ കരുത്തിൽ പുറത്തിറങ്ങിയ 'വാഴ II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ചരിത്ര നേട്ടത്തിലേക്ക്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

## Article Content

**[** മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് നവാഗതരുടെ കരുത്തിൽ പുറത്തിറങ്ങിയ 'വാഴ II: ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ചരിത്ര നേട്ടത്തിലേക്ക്. റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.

നവാഗതനായ സവിൻ സ സംവിധാനം ചെയ്ത ഈ ചിത്രം ഹിറ്റ് മേക്കർ വിപിൻ ദാസിന്റെ തിരക്കഥയിലാണ് ഒരുങ്ങിയത്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ പുതുമുഖങ്ങളെ അണിനിരത്തി ഒരു നവാഗത സംവിധായകൻ ചെയ്ത ചിത്രം ഇത്ര വേഗത്തിൽ 100 കോടി കടക്കുന്നത് ഇതാദ്യമായാണ്. നിലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ചിത്രം ഒന്നാമതായി തുടരുകയാണ്.

ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങിയ വലിയ താരനിരയും അണിനിരക്കുന്നുണ്ട്.

പൂർണ്ണമായും ഒരു കോമഡി ഡ്രാമയായി തുടങ്ങുന്ന സിനിമ രണ്ടാം പകുതിയിൽ ഏറെ വൈകാരികമായ തലങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നു. ചിരിപ്പിക്കുക മാത്രമല്ല, കലാലയങ്ങളിലെ അധ്യാപകരുടെ മാനസിക പീഡനം, മയക്കുമരുന്നിന്റെ വിപത്തുകൾ, സഹോദര സ്‌നേഹം എന്നിങ്ങനെ ഗൗരവകരമായ വിഷയങ്ങളും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

സൗഹൃദത്തിന്റെ തീവ്രതയും നൊസ്റ്റാൾജിയയും ഒത്തുചേരുന്ന ചിത്രം സാങ്കേതികമായും മികച്ച നിലവാരം പുലർത്തുന്നു. സംഗീതവും ഛായാഗ്രഹണവും സിനിമയുടെ മൂഡ് നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.

പ്രേക്ഷകരെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയിൽ തിരക്കഥ ഒരുക്കിയ വിപിൻ ദാസിനും അത് വെള്ളിത്തിരയിൽ മനോഹരമായി ആവിഷ്കരിച്ച സവിനും വലിയ കയ്യടിയാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കാൻ കഴിഞ്ഞതാണ് 'വാഴ II' വിന്റെ വമ്പൻ വിജയത്തിന് പിന്നിലെ രഹസ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/352626/vazha-ii-enters-100-crore-club-in-seven-days)