---
title: "മധുബാലയായി മാറാൻ സാറ അർജ്ജുൻ; സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം വരുന്നു"
english_title: "Sara Arjun to transform into Madhubala; Sanjay Leela Bhansali's next big film is coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352644/sara-arjun-to-transform-into-madhubala-sanjay-leela-bhansalis-next-big-film-is-coming"
published_at: "2026-04-10T14:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d8b783aed0e_Sanjay_Leela_Bhansalis_next_big_film_is_coming.jpg"
keywords: []
---

# മധുബാലയായി മാറാൻ സാറ അർജ്ജുൻ; സഞ്ജയ് ലീല ബൻസാലിയുടെ അടുത്ത ബ്രഹ്മാണ്ഡ ചിത്രം വരുന്നു

> **Lead Summary:** ഇന്ത്യൻ സിനിമയിൽ വലിയ ചർച്ചയായ 'ധുരന്ധർ', 'ധുരന്ധർ 2' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം നടി സാറ അർജ്ജുൻ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച് ജാസ്മീത് കെ. റീൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഇതിഹാസ താരം മധുബാലയായാണ് സാറ വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ധുരന്ധറിലെ പ്രകടനത്തിന് ശേഷം സാറയുടെ അടുത്ത പ്രോജക്റ്റിനായി കാത്തിരുന്ന ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ് ഈ വാർത്ത.

## Article Content

ഇന്ത്യൻ സിനിമയിൽ വലിയ ചർച്ചയായ 'ധുരന്ധർ', 'ധുരന്ധർ 2' എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം നടി സാറ അർജ്ജുൻ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി നിർമ്മിച്ച് ജാസ്മീത് കെ. റീൻ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ ഇതിഹാസ താരം മധുബാലയായാണ് സാറ വേഷമിടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ധുരന്ധറിലെ പ്രകടനത്തിന് ശേഷം സാറയുടെ അടുത്ത പ്രോജക്റ്റിനായി കാത്തിരുന്ന ആരാധകർക്ക് വലിയ ആവേശം നൽകുന്നതാണ് ഈ വാർത്ത.

നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ ചിത്രം വർഷാവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളിലൊരാളായ മധുബാലയുടെ വേഷത്തിൽ സാറ എത്തുമ്പോൾ, അത് താരത്തിന്‍റെ സിനിമ ജീവിതത്തിൽതന്നെ ഒരു വഴിത്തിരിവായിരിക്കും. നടി മധുബാലയുടെ ബയോപ്പിക് ആയിരിക്കും സിനിമ എന്നാണ് സൂചന.

മധുബാലയായി മാറാനായുള്ള ഒരുക്കത്തിലായിരുന്നു സാറ. അവരുടെ വസ്ത്രധാരണം, ഭാവങ്ങൾ, ശരീര ശൈലി, ഭാഷ എന്നിവ ഒപ്പിയെടുക്കാനുള്ള പരിശീലനത്തിലാണ് നടിയെന്ന് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. ജാസ്മീത്.കെ.റീൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വളരെ വൈകാരികതമായ മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന ഒന്നായിരിക്കുമെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നുണ്ടെങ്കിലും, മധുബാലയുടെ അസാധാരണവും എന്നാൽ ഹൃദയഭേദകവുമായ ജീവിതത്തിന് വീണ്ടും ജീവൻ നൽകുന്നതാണ് കഥ. സാറ അർജ്ജുൻ നായിക ആ‍യി എത്തുകയും മികച്ച സംവിധാനത്തിലും നിർമാണത്തിലും സൃഷ്ടിക്കപെടുകയുംചെയ്യുന്ന ഈ കലാമികവിന് ഏറെ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.

1950കളിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരങ്ങളിലൊരാളായിരുന്നു മധുബാല. രണ്ട് പതിറ്റാണ്ട് നീണ്ട ശ്രദ്ധേയമായ കരിയറിൽ 70-ലധികം സിനിമകളിൽ അവർ അഭിനയിച്ചിട്ടുണ്ട്. അഭിനയ മികവുകൊണ്ടും സൗന്ദര്യംകൊണ്ടും ബോളിവുഡിൽ ഇപ്പോഴും പകരംവെക്കാനില്ലാത്ത ഒരു ഐക്കണായി അവരെ കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352644/sara-arjun-to-transform-into-madhubala-sanjay-leela-bhansalis-next-big-film-is-coming)