'പേരാമ്പ്രയില്‍ സിപിഎം - ബിജെപി ഡീൽ'; ആരോപണവുമായി എം.എ റസാഖ് മാസ്റ്റർ

'പേരാമ്പ്രയില്‍ സിപിഎം - ബിജെപി ഡീൽ'; ആരോപണവുമായി എം.എ റസാഖ് മാസ്റ്റർ
Apr 10, 2026 01:48 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/)പേരാമ്പ്രയില്‍ സിപിഎം-ബിജെപി ഡീൽ ഉണ്ടായെന്ന് മുസ്‍ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് എം.എ റസാഖ് മാസ്റ്റർ. സിപിഎം പേരാമ്പ്രയിൽ വർഗീയ പ്രചരണം നടത്തിയെന്ന് യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ് ലിയയും ആരോപിച്ചു. പേരാമ്പ്രയിൽ യുഡിഎഫിന്‍റെ പ്രചരണ ശൈലി പുനഃപരിശോധിക്കണമെന്ന് എൽഡിഎഫ് സ്ഥാനാർഥി രാമകൃഷ്ണൻ പ്രതികരിച്ചു.

വിഭാഗീയ പ്രചരണങ്ങള്‍ക്ക് കൊണ്ട് വിവാദമായ പേരാമ്പ്രയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നുവെന്ന് ആരോപിക്കുകയാണ് കോഴിക്കോട് ലീഗ് നേതൃത്വം. എൽഡിഎഫിന്‍റെ പ്രചരണ രീതിയെക്കുറിച്ച് യുഡിഎഫ് സ്ഥാനാർഥിക്കും പരാതിയുണ്ട്.

അതേസമയം എൽഡിഎഫിന്‍റെ ഭാഗത്തു നിന്ന് തെറ്റായ പ്രവണത ഉണ്ടായിട്ടില്ലെന്ന് ടി.പി രാമകൃഷ്ണൻ പറയുന്നു. യുഡിഎഫ് വിഭാഗീയ പ്രചരണം നടത്തിയെന്ന് ആരോപണവും ടി.പി പരോക്ഷമായി ഉന്നയിക്കുന്നു.

വിഭാഗീയ പ്രചരണങ്ങള്‍ ഏശുകയും ബിജെപി വോട്ടുകള്‍ എൽഡിഎഫിലേക്ക് മാറുകയും ചെയ്തതിട്ടുണ്ടെങ്കില്‍ പേരാമ്പ്രയില്‍ വിജയിച്ച് കയറാനാകില്ലെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. എന്തായാലും പ്രവചനാതീതമായി പേരാമ്പ്ര മാറി എന്നാണ് രണ്ട് മുന്നണികളും പറയുന്നത്.

'CPM-BJP deal in Perambra'; MARazak Master alleges

Next TV

Related Stories
വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

Apr 10, 2026 03:57 PM

വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര...

Read More >>
നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ

Apr 10, 2026 03:26 PM

നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ

തർക്കമുണ്ടായപ്പോൾ തൻ്റെ പക്ഷം പിടിച്ച് സംസാരിച്ചില്ല; സുഹൃത്തിനെ വെട്ടിയ യുവാവ്...

Read More >>
'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

Apr 10, 2026 03:13 PM

'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ....

Read More >>
 കൊച്ചിയിൽ വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 10, 2026 02:53 PM

കൊച്ചിയിൽ വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കൊച്ചിയിൽ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup