'വാഴ 2' പ്രദർശനത്തിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' പ്രദർശനത്തിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു
Apr 10, 2026 12:52 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) എറണാകുളം പിറവത്ത് സിനിമാ തീയേറ്ററിൽ തീപിടിത്തം. ആശിർവാദ് സിനിമാ കോംപ്ലക്‌സിലാണ് തീപിടിച്ചത്. കാണികൾ പരിഭ്രാന്തരായി പുറത്തേക്കിറങ്ങി ഓടി. തീപിടിത്തത്തിന് പിന്നാലെ സിനിമാ പ്രദർശനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് ആശിർവാദ് സിനിമാ കോംപ്ലക്‌ പ്രവർത്തനമാരംഭിച്ചത്. തുടർന്ന് വാഴ 2 സിനിമാ പ്രദർശനം നടക്കുന്നതിനിടെ രാവിലെ 10.45ഓടെ തീയേറ്ററിനുള്ളിൽ പുക ഉയരുകയായിരുന്നു. ഇത് കണ്ട കാണികളെല്ലാം പുറത്തേക്കിറങ്ങി ഓടി. ഇതോടെ കോംപ്ലക്‌സിനുള്ളിലെ എല്ലാ തീയേറ്ററുകളുടെയും പ്രവർത്തനം നിർത്തിവയ്‌ക്കുകയായിരുന്നു.

ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഉദ്യോഗസ്ഥർ തീയേറ്ററിനുള്ളിൽ പരിശോധന നടത്തുകയാണ്.

fire breakout in ashirvad cinema complex on inauguration day

Next TV

Related Stories
വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

Apr 10, 2026 03:57 PM

വിവാഹത്തിന് ഒരുങ്ങാൻ സ്പായിൽ പോയി; കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര അനാസ്ഥ

കണ്ണൂർ കൂത്തുപറമ്പിൽ തിളച്ച വെള്ളം മുഖത്ത് വീണ് വരന് പൊള്ളലേറ്റതായി പരാതി, ഗുരുതര...

Read More >>
നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ

Apr 10, 2026 03:26 PM

നീ സുഹൃത്തല്ല ....! തർക്കത്തിൽ പക്ഷം പിടിച്ചില്ല; സുഹൃത്തിനെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് നേമത്ത് അറസ്റ്റിൽ

തർക്കമുണ്ടായപ്പോൾ തൻ്റെ പക്ഷം പിടിച്ച് സംസാരിച്ചില്ല; സുഹൃത്തിനെ വെട്ടിയ യുവാവ്...

Read More >>
'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

Apr 10, 2026 03:13 PM

'എലത്തൂരിൽ ഇത്തവണയും ഒരു മാറ്റവും ഉണ്ടാകില്ല, വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ. ശശീന്ദ്രൻ

വനവാസത്തിന് പോകുന്ന വി.ഡി. സതീശന് വനംമന്ത്രി എന്ന നിലയിൽ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും’ - എ.കെ....

Read More >>
 കൊച്ചിയിൽ വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

Apr 10, 2026 02:53 PM

കൊച്ചിയിൽ വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കുഴഞ്ഞുവീണ് മരിച്ചു

വോട്ട് ചെയ്‌ത് ജോലിസ്ഥലത്തേക്ക് മടങ്ങിയ 53കാരൻ കൊച്ചിയിൽ കുഴഞ്ഞുവീണ്...

Read More >>
Top Stories

News Roundup