വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു

വോട്ട് ചെയ്ത് മടങ്ങവെ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു
Apr 9, 2026 05:07 PM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61)ആണ് മരിച്ചത്. കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മറ്റൊരു സംഭവത്തിൽ വോട്ട് രേഖപ്പെടുത്തി മടങ്ങുന്നതിനിടെ വോട്ടർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ വാണിയംപാറ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് വോട്ടിങ് ബൂത്തിന് പുറത്ത് വച്ച് അന്തരിച്ചത്.

വാണിയംപാറ ഇ.കെ.എം.യു.പി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ വിനോദിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച വിനോദിനെ പോളിങ് ഓഫീസറുടെ നേതൃത്വത്തിൽ ഉടൻതന്നെ വീൽചെയറിൽ ഇരുത്തി പ്രാഥമിക സഹായം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കുഴഞ്ഞുവീണു. ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന ആംബുലൻസിൽ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

A householder collapsed and died near a polling booth while returning from voting.

Next TV

Related Stories
വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിര

Apr 9, 2026 06:45 PM

വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ ഇപ്പോഴും നീണ്ട നിര

വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്, ബൂത്തുകളില്‍ ഇപ്പോഴും നീണ്ട...

Read More >>
വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 %

Apr 9, 2026 05:54 PM

വിധിയെഴുത്ത് അവസാന മണിക്കൂറിൽ; കേരളത്തിൽ കനത്ത പോളിംഗ്, 75.01 %

വിധിയെഴുത്ത് അവസാന മണിക്കൂറിൽ, കേരളത്തിൽ കനത്ത പോളിംഗ്, 75.01...

Read More >>
പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

Apr 9, 2026 05:43 PM

പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം; യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന് പരാതി

പേരാവൂരിൽ നായിക്കുരണ പൊടി പ്രയോഗം, യുഡിഎഫ് ബൂത്ത് ഏജന്റിന് നേരെ നായിക്കുരണ പൊടി വിതറിയെന്ന്...

Read More >>
കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

Apr 9, 2026 05:01 PM

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു; പരാതിയുമായി സിപിഎം

കോഴിക്കോട് സൗത്തിലെ എൻഡിഎ സ്ഥാനാർഥി മതം പറഞ്ഞ് വോട്ട് പിടിക്കുന്നു, പരാതിയുമായി...

Read More >>
കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

Apr 9, 2026 04:21 PM

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ...

Read More >>
Top Stories