---
title: "'പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും'; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ"
english_title: "There will be no change in Paravur Salim Kumar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352509/there-will-be-no-change-in-paravur-salim-kumar"
published_at: "2026-04-09T17:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d796e230aeb_salim_kumar.jpg"
keywords: []
---

# 'പറവൂരിൽ മാറ്റമുണ്ടാകില്ല, കേരളത്തിൽ മാറ്റമുണ്ടാകും'; വോട്ട് രേഖപ്പെടുത്തി നടൻ സലിം കുമാർ

> **Lead Summary:** **പ**റവൂരില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സലിം കുമാര്‍. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.

## Article Content

**പ**റവൂരില്‍ മാറ്റമൊന്നുമുണ്ടാകില്ലെന്നും കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സലിം കുമാര്‍. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തൊക്കെ സംഭവിച്ചാലും പറവൂരില്‍ മാറ്റമുണ്ടാകില്ലെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു.

പിഷാരടി പാലക്കാട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയിക്കാനാണല്ലോ പാലക്കാട് നിര്‍ത്തിയിരിക്കുന്നത്. ജയിക്കണം – അദ്ദേഹം വ്യക്തമാക്കി.  ആളുകള്‍ എന്തോ തീരുമാനിച്ചിട്ടുണ്ട്. അതാണ് ഇത്രയും നല്ല പോളിങ്. അത് എന്താണെന്ന് നാലാം തിയതിയല്ലേ അറിയാന്‍ പറ്റു. വളരെ അനൂകലമായ ഒരു സൂചനയാണെന്നാണ് തോന്നുന്നത്. വോട്ട് ചെയ്യാന്‍ പറ്റുമെന്ന് വിചാരിച്ചതല്ല. വൈറല്‍ ഫീവറായിരുന്നു. ഹോസ്പിറ്റലില്‍ നിന്ന് വന്നേയുള്ളു – അദ്ദേഹം വ്യക്തമാക്കി.

കേരളം ഇന്ന് പുതിയൊരു ഭരണകൂടത്തെ തിരഞ്ഞെടുക്കാനുള്ള ജനവിധി എഴുതുമ്പോൾ, പോളിങ് ബൂത്തുകളിൽ ജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സമ്മതിദാന അവകാശം വിനിയോഗിക്കാൻ സാധാരണക്കാർക്കൊപ്പം ചലച്ചിത്ര താരങ്ങളും വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സജീവമായി എത്തിയിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/352509/there-will-be-no-change-in-paravur-salim-kumar)