മ്ലേച്ഛമായ രീതിയിൽ ശരീരപ്രദർശനം; പണം സമ്പാദിക്കാൻ ഭർത്താക്കന്മാർ ക്യാമറ പിടിച്ചു കൊടുക്കുന്നു; തുറന്നടിച്ച് രജിത് കുമാർ

മ്ലേച്ഛമായ രീതിയിൽ ശരീരപ്രദർശനം; പണം സമ്പാദിക്കാൻ ഭർത്താക്കന്മാർ ക്യാമറ പിടിച്ചു കൊടുക്കുന്നു; തുറന്നടിച്ച് രജിത് കുമാർ
Apr 9, 2026 03:10 PM | By Anusree vc

( https://moviemax.in/) സബ്‌സ്‌ക്രിപ്‌ഷൻ അക്കൗണ്ടുകളിലൂടെ ശരീരം പ്രദർശിപ്പിച്ചു പണം സമ്പാദിക്കുന്ന സോഷ്യൽ മീഡിയ താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിഗ് ബോസ് മുൻ താരം ഡോ. രജിത് കുമാർ. പുതുതലമുറയിലെ കുട്ടികൾ പഠനത്തിൽ താൽപ്പര്യം കാട്ടാതെ ഇത്തരം 'ഉഡായിപ്പുകളിലൂടെ' പണമുണ്ടാക്കാൻ ശ്രമിക്കുന്നത് തന്നെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശരീര പ്രദർശനത്തിലൂടെ വരുമാനമുണ്ടാക്കുന്നവർക്ക് ഒരിക്കലും ഒരു കുടുംബജീവിതം നേരാംവണ്ണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും രജിത് കുമാർ തുറന്നടിച്ചു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വിവാദ പരാമർശങ്ങൾ.

"സബ്സ്ക്രിബ്ഷൻ ഏതോ ചിലർ പതിനായിരവും ഇരുപതിനായിരവും സബ്സ്ക്രിബ്ഷൻ കൊണ്ട് മാസം നാൽപ്പത് ലക്ഷം, അമ്പത് ലക്ഷം, അറുപത് ലക്ഷം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ്, അത് കാണിച്ച് പുതിയ തലമുറയിലെ കുട്ടികളിൽ പഠനത്തിന് താൽപര്യമുണ്ടാക്കാതെ ഉടായിപ്പിലൂടെയും സൂത്രത്തിലൂടെയും ശരീരപ്രദർശനത്തിലൂടെയും എളുപ്പവഴിയിൽ പണമുണ്ടാക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി. ആരും പ്രതികരിച്ച് കണ്ടില്ല. ഞാൻ പ്രതികരണം നിർത്തിവെച്ചിരിക്കുകയാണ് താൽപര്യമില്ല. യാദവ കുലം നശിച്ചപ്പോൾ ശ്രീകൃഷ്ണൻ മൗനമായി ഇരുന്നത് പോലെ. വേണ്ടാത്ത കാര്യങ്ങൾ കൂടി വരുന്നു. രജിത് കുമാർ പറയുന്നു.


"മ്ലേച്ചമായ രീതിയിൽ ശരീരഭാ​ഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന സഹോദരിമാരുടെ എണ്ണം കൂടി വരുന്നു. സിനിമയിലും സീരിയലിലും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിന് അന്തസുണ്ട്. അത് ജോലിയുടെ ധാർമികത. കുറ്റം പറയാൻ പറ്റില്ല, പികെ ആമിർ‌ഖാൻ പെർഫോം ചെയ്തത് പോലും ആ കഥാപാത്രത്തിന് അത് ആവശ്യമായിരുന്നതുകൊണ്ടാണ്. ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ല. ചിലർ വിവാഹമോചിതരാണ്. അവർക്ക് പുരുഷന്മാരോട് വൈരാ​ഗ്യവും വെറുപ്പും മാത്രമാണ്. ചില സ്ഥലങ്ങളിൽ ഭർത്താക്കന്മാരായ പുരുഷന്മാർ തന്നെ ക്യാമറ പിടിച്ച് കൊടുക്കുന്നതായും കാണാറുണ്ട്. മറ്റ് ചിലർക്ക് പണം സമ്പാദിച്ചാൽ എന്തും നേടാമെന്ന മിഥ്യ ധാരണയാണ്. പൊതുസമൂഹം നിങ്ങളെ കാണുന്നുണ്ടെന്ന് മറക്കരുത്."




Content Highlight: Showing off one's body in a disgusting way; Husbands hold cameras for women to earn money; Rajith Kumar openly exposes

Next TV

Related Stories
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup