Apr 9, 2026 05:54 PM

തിരുവനന്തപുരം : ( www.truevisionnews.com ) കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ കനത്ത പോളിംഗ്. നിലവിൽ 75.01 ശതമാനം കടന്നിരിക്കുകയാണ് പോളിംഗ്. വൈകിട്ട്‌ ആറു വരെയാണ്‌ വോട്ടെടുപ്പ്‌. 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ്‌ മത്സരരംഗത്തുള്ളത്. 2,71,42,952 വോട്ടർമാർ പോളിങ്ങിൽ പങ്കാളികളാകും. മെയ്‌ നാലിനാണ് വോട്ടെണ്ണൽ.

മലബാർ മേഖലയിൽ കനത്ത പോളിംഗ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ മുതൽ ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 60 ശതമാനമാണ് വോട്ടിങ്.

പോളിംഗ് ആരംഭിച്ച് വൈകിട്ട് അഞ്ച് വരെ കാസർകോട് ജില്ലയിൽ ആകെ 69.94 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 68.25 ശതമാനം, കാസർകോട്- 69.65 ശതമാനം. ഉദുമ- 71.59 ശതമാനം, കാഞ്ഞങ്ങാട്- 70.95 ശതമാനം, തൃക്കരിപ്പൂർ- 69.23 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.

ആറ് മണിയോടെ മോക് പോളിങ് ആരംഭിച്ചു. രാവിലെ ഏഴുമണിയോടെ പല ബൂത്തുകളിലും പോളിംഗ് തുടങ്ങിയിരുന്നു. ഉച്ച കഴിഞ്ഞതോടെ ആളുകൾ കൂടുതലായി എത്തി വോട്ട് ചെയ്യുകയാണ്. അവസാന മണിക്കൂറിൽ വലിയ നീണ്ട നിര തന്നെ ആണ് പല ബൂത്തുകളിലും കാണാൻ കഴിയുന്നത്. സ്ഥാനാർഥികളും രാവിലെ തന്നെ തങ്ങളുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ചില ബൂത്തുകളിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെത്തുടർന്ന് പോളിങ് ആരംഭിക്കാൻ വൈകി.

കേരളത്തിനൊപ്പം അസമിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ്‌ നടക്കുന്നുണ്ട്. അസമിൽ 126 സീറ്റുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. ആകെ 2.50 കോടി വോട്ടർമാർ. പുതുച്ചേരിയിൽ 30 സീറ്റാണുള്ളത്‌. 9.50 ലക്ഷം വോട്ടർമാർ.

1960-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 85.72% ആണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അവസാനമായി 80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 80.5 ശതമാനം ആയിരുന്നു 87-ലെ പോളിംഗ് നില. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 മാത്രമായിരുന്നു.




kerala assembly election 2026 polling percentage updates

Next TV

Top Stories