തിരുവനന്തപുരം ( www.truevisionnews.com ) തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടാനച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. കരകുളം, പുറവൂർ, കുന്തിരിക്കൻകുഴി പുതുവൽ പുത്തൻ വീട്ടിൽ രാജീവിനെയാണ് (40) മണ്ണന്തല പൊലീസ് പിടികൂടിയത്.
ഭിന്നശേഷിക്കാരിയായ കുട്ടിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. രാജീവ് പെൺകുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട്, പോത്തൻകോട് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പോക്സോ കേസുകളിൽ പ്രതിയാണ് രാജീവ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
stepfather arrested in thiruvananthapuram for repeated sexual assault
































