---
title: "'എന്നെ അവർ പറ്റിച്ചതാണ്, ആ കൈ പോലും എന്റേതല്ല'; 'ലോക'യിലെ മൂത്തോൻ വേഷത്തെക്കുറിച്ച് മമ്മൂട്ടി"
english_title: "'They tricked me, even that hand is not mine'; Mammootty on his role as Moothon in 'Loka'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352415/they-tricked-me-even-that-hand-is-not-mine-mammootty-on-his-role-as-moothon-in-loka"
published_at: "2026-04-09T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d7493916cc5_They_tricked_me,_even_that_hand_is_not_mine.jpg"
keywords: []
---

# 'എന്നെ അവർ പറ്റിച്ചതാണ്, ആ കൈ പോലും എന്റേതല്ല'; 'ലോക'യിലെ മൂത്തോൻ വേഷത്തെക്കുറിച്ച് മമ്മൂട്ടി

> **Lead Summary:** കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച 'മൂത്തോൻ' എന്ന കാമിയോ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് മമ്മൂട്ടി.

## Article Content

കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത 'ലോക' ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച 'മൂത്തോൻ' എന്ന കാമിയോ കഥാപാത്രം പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ കഥാപാത്രത്തെക്കുറിച്ച് മനസുതുറക്കുകയാണ് മമ്മൂട്ടി.

'സിനിമയിൽ ഞാൻ ഉണ്ടാകുമെന്ന് അവർ എന്നോട് പറഞ്ഞില്ല. ദുൽഖറിന്റെ മാനേജർ ആണ് ലോകയിൽ ഒരു ഭാഗത്തിന് ശബ്ദം നൽകണമെന്ന് എന്നോട് പറയുന്നത്. 'വേണ്ട' എന്ന ഒറ്റ ഡയലോഗ് മാത്രമാണ് ഞാൻ പറയുന്നത്. സിനിമയിൽ കാണിച്ചിരിക്കുന്ന കൈ പോലും എന്റേതല്ല. ഇപ്പോൾ ലോകയിൽ അഭിനയിക്കേണ്ടത് എന്റെ ഉത്തരവാദിത്തമായി മാറി. അവർ എന്നെ പറ്റിച്ചാണ് സിനിമയിൽ കൊണ്ടുവന്നത്', മമ്മൂട്ടിയുടെ വാക്കുകൾ.

ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോൾ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്.

ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടിയിലും ഗംഭീര പ്രതികരണവും സ്വീകരണവുമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. തീയേറ്ററുകളിൽ റെക്കോർഡ് വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ ആണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടൻ പുറത്തിറങ്ങും. ടൊവിനോ അവതരിപ്പിച്ച ചാത്തനെ കേന്ദ്രീകരിച്ചാണ് ഈ രണ്ടാം ഭാഗം പുറത്തിറങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/352415/they-tricked-me-even-that-hand-is-not-mine-mammootty-on-his-role-as-moothon-in-loka)