പത്തനംതിട്ട: (https://truevisionnews.com/) വിവാഹത്തിന്റെ തിരക്കുകൾക്കിടയിലും പൗരന്റെ കടമ മറക്കാതെ ഒരു വധു വോട്ട് ചെയ്യാനെത്തിയത് ശ്രദ്ധേയമായി. പത്തനംതിട്ട അടൂരിലെ പാറക്കൂട്ടം സർക്കാർ എൽപി സ്‌കൂളിലാണ് നെല്ലിമുകൾ സ്വദേശിനി ആശ വിൽസൺ വിവാഹവേഷത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയത്.
കല്യാണപ്പന്തലിലേക്ക് തിരിക്കും മുൻപ് വോട്ട് രേഖപ്പെടുത്തണമെന്ന ദൃഢനിശ്ചയത്തോടെ എത്തിയ ആശ ബൂത്തിലെത്തിയവർക്ക് കൗതുകക്കാഴ്ചയായി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.
ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്നാണ് സൂചന. രാവിലെ മുതൽ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പോളിങ് ബൂത്തുകളിൽ പ്രകടനമാകുന്ന തിരക്ക് ഇതാണ് സൂചിപ്പിക്കുന്നത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.
Assembly elections 2026, Asha casts her vote despite wedding rush

































