ശ്രദ്ധിക്കണേ ....: ചൂട് കൊണ്ട് ഉരുകും, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശ്രദ്ധിക്കണേ ....: ചൂട് കൊണ്ട് ഉരുകും,  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Apr 9, 2026 02:26 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വീണ്ടും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതേസമയം ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്.

അതിനാൽ ഈ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

High temperature warning in the state

Next TV

Related Stories
കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

Apr 9, 2026 04:21 PM

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ...

Read More >>
ആവേശത്തോടെ  കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

Apr 9, 2026 04:20 PM

ആവേശത്തോടെ കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്, ആവേശത്തോടെ കേരളം വിധിയെഴുതുന്നു, പോളിംഗ് 60 ശതമാനം...

Read More >>
പുനലൂരിൽ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം; എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന് ആരോപണം

Apr 9, 2026 03:51 PM

പുനലൂരിൽ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം; എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന് ആരോപണം

എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന്...

Read More >>
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

Apr 9, 2026 03:25 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു...

Read More >>
Top Stories

News Roundup

GCC News