പെരുമ്പാവൂരിൽ സഹോദരിമാരെ പീഡിപ്പിച്ച പ്രതി പിടിയിൽ; പീഡനദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു

പെരുമ്പാവൂരിൽ സഹോദരിമാരെ പീഡിപ്പിച്ച പ്രതി പിടിയിൽ; പീഡനദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിച്ചു
Apr 9, 2026 02:41 PM | By Krishnapriya S R

കൊച്ചി: (truevisionnews.com) പെരുമ്പാവൂരിൽ പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ പീഡനത്തിനിരയാക്കിയ കേസിൽ കാസർകോട് സ്വദേശി അബ്ദുൽ റസാഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിഥി തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോകുന്ന സമയത്താണ് പന്ത്രണ്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ പ്രതി ഉപദ്രവിച്ചിരുന്നത്.

കുട്ടികളുടെ വീടിന് സമീപമുള്ള കെട്ടിടത്തിൽ സുഹൃത്തുക്കൾക്കൊപ്പം താമസിച്ച് വരികയായിരുന്ന അബ്ദുൽ റസാഖ്, പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കുറെ നാളുകളായി തുടർന്നിരുന്ന ഈ ക്രൂരത പ്രതിയുടെ സുഹൃത്തിന്റെ ഇടപെടലിലൂടെയാണ് പുറംലോകം അറിഞ്ഞത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സുഹൃത്ത് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ (CWC) അറിയിക്കുകയായിരുന്നു.

തുടർന്ന് സിഡബ്ല്യുസി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Minor sisters were molested

Next TV

Related Stories
കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

Apr 9, 2026 04:21 PM

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ...

Read More >>
ആവേശത്തോടെ  കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

Apr 9, 2026 04:20 PM

ആവേശത്തോടെ കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്, ആവേശത്തോടെ കേരളം വിധിയെഴുതുന്നു, പോളിംഗ് 60 ശതമാനം...

Read More >>
പുനലൂരിൽ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം; എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന് ആരോപണം

Apr 9, 2026 03:51 PM

പുനലൂരിൽ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം; എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന് ആരോപണം

എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന്...

Read More >>
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

Apr 9, 2026 03:25 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു...

Read More >>
Top Stories

News Roundup

GCC News