ഫോൺ വിളിച്ചാൽ കഞ്ചാവ് എത്തും; 1.170 കിലോ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിൽ

ഫോൺ വിളിച്ചാൽ കഞ്ചാവ് എത്തും; 1.170 കിലോ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിൽ
Apr 9, 2026 02:34 PM | By Krishnapriya S R

മലപ്പുറം: (truevisionnews.com) തൃപ്പനച്ചിയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പൂക്കോളത്തൂർ സ്വദേശി പിടിയിലായി. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയ്ക്കിടെയാണ് നിരവധി ലഹരിക്കേസുകളിൽ പ്രതിയായ വളയക്കോട്ടിൽ വീട്ടിൽ ഷംസുദ്ദീൻ (50) മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ഇ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്.

ഇയാളിൽ നിന്ന് 1.170 കിലോഗ്രാം കഞ്ചാവും ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലൂടെ ആവശ്യപ്പെടുന്നവർക്ക് സ്കൂട്ടറിൽ ലഹരിമരുന്ന് എത്തിച്ചു നൽകുന്നതാണ് ഇയാളുടെ പതിവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പോലീസിലും എക്സൈസിലും നേരത്തെയും നിരവധി കേസുകളിൽ പ്രതിയായ ഇയാളെ തൃപ്പനച്ചിയിൽ വെച്ചാണ് പിടികൂടിയത്. ലഹരി വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് മഞ്ചേരി എക്സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം. ജയപ്രകാശ്, പ്രിവന്റിവ് ഓഫീസർമാരായ പി. സഫീർ അലി, അമീൻ അൽത്താഫ്, ടി. സുനീർ, ഡ്രൈവർ അബ്ദുറഹ്‌മാൻ എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Pookolathur native arrested with ganja

Next TV

Related Stories
കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

Apr 9, 2026 04:21 PM

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ പാമ്പ്; വോട്ടർമാർ പരിഭ്രാന്തിയിൽ

കായംകുളത്ത് പോളിങ് ബൂത്തിൽ എത്തിയ പോലീസ് ജീപ്പിൽ...

Read More >>
ആവേശത്തോടെ  കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

Apr 9, 2026 04:20 PM

ആവേശത്തോടെ കേരളം വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു, ഒറ്റപ്പെട്ടയിടങ്ങളിൽ കള്ളവോട്ട് ആരോപണം

നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കനത്ത പോളിംഗ്, ആവേശത്തോടെ കേരളം വിധിയെഴുതുന്നു, പോളിംഗ് 60 ശതമാനം...

Read More >>
പുനലൂരിൽ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം; എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന് ആരോപണം

Apr 9, 2026 03:51 PM

പുനലൂരിൽ പോളിങ് ബൂത്തിന് മുന്നിൽ സംഘർഷം; എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന് ആരോപണം

എൽ.ഡി.എഫ്–യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി, വനിതാ കൗൺസിലർക്ക് മർദനമേറ്റെന്ന്...

Read More >>
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

Apr 9, 2026 03:25 PM

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം; കാരശ്ശേരിയിൽ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു

കോഴിക്കോട് പോളിംഗ് ബൂത്തിൽ ഡ്യുട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു...

Read More >>
Top Stories

News Roundup

GCC News