തിരുവനന്തപുരം: (truevisionnews.com) മരണാനന്തരവും അഞ്ചുപേരിലൂടെ ജീവിതം തുടർന്ന് തിരുവനന്തപുരം സ്വദേശി ജയി ജയകുമാർ. ആത്മഹത്യാ ശ്രമത്തെത്തുടർന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച 34 വയസ്സുകാരനായ ജയിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ടെക്നോപാർക്ക് ഉദ്യോഗസ്ഥനായ ജയിയുടെ വിയോഗവേളയിലും മറ്റുള്ളവർക്ക് പുതുജീവൻ നൽകാനുള്ള കുടുംബത്തിന്റെ തീരുമാനം നാടിന് മാതൃകയായി. ജയിയുടെ ഹൃദയം എയർ ആംബുലൻസ് മാർഗ്ഗം കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള പതിനാലുകാരിക്ക് കൈമാറും.
ഒരു കിഡ്നിയും കരളും തിരുവനന്തപുരത്തുള്ള രോഗികൾക്കും മറ്റൊരു കിഡ്നി കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗിക്കുമാണ് നൽകുന്നത്. കൂടാതെ കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് കൈമാറി. അഞ്ച് പേർക്ക് പ്രതീക്ഷയേകിക്കൊണ്ടാണ് ഈ യുവാവ് യാത്രയാകുന്നത്.
Posthumous organ donation again in Thiruvananthapuram
































