'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്‍

'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്‍
Apr 9, 2026 08:32 AM | By VIPIN P V

അമ്പലപ്പുഴ:  ( www.truevisionnews.com ) നല്ല വിജയപ്രതീക്ഷയുണ്ടെന്ന് അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍. തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും രാവിലത്തെ ക്യൂ കണ്ടതോടെ തനിക്ക് പ്രതീക്ഷ വര്‍ധിച്ചുവെന്നും ജി സുധാകരന്‍ പറഞ്ഞു.

നിലവില്‍ ആറ് ബൂത്തുകളാണ് താന്‍ സന്ദര്‍ശിച്ചത്. പരമാവധി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. പ്രശ്‌നബാധിതമെന്ന് പറയപ്പെടുന്ന ബൂത്തുകളിലേക്കാണ് ആദ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പലപ്പുഴയില്‍ തീവ്രവാദപരമായ നിലപാട് എടുക്കുന്നവരേ ഇല്ല എന്ന ആലപ്പുഴ എസ്പിയുടെ പ്രസ്താവന അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ തീവ്രവാദി സംഘടനകള്‍ ഉണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അതല്ല തന്റെ പ്രസ്താവനയുടെ അര്‍ഥം. തന്നെ ഭീഷണിപ്പെടുത്തിയ ആള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല. ഇവിടെയുള്ള തീവ്രവാദം അത്തരത്തിലുള്ളതാണെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ആളുകളെ വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം. സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു തീവ്രവാദ നിലപാടുണ്ടായത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ അതിനെ തള്ളിപ്പറഞ്ഞു. എന്നിട്ടും ഇവിടെ പ്രശ്‌നമൊന്നുമില്ലെന്ന് എസ്പി പറഞ്ഞത് ഖേദകരമാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

g sudhakaran predicts win for udf backed independent

Next TV

Related Stories
'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

Apr 9, 2026 09:54 AM

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി...

Read More >>
Top Stories