'ആരും മാറി നിൽക്കരുത്, എല്ലാവരും വോട്ട് രേഖപ്പെടുത്തണം'; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ

'ആരും മാറി നിൽക്കരുത്, എല്ലാവരും വോട്ട് രേഖപ്പെടുത്തണം'; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ
Apr 9, 2026 09:41 AM | By Anusree vc

കൊച്ചി: ( www.truevisionnews.com ) നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വോട്ടെടുപ്പ് ആരംഭിച്ച ആദ്യ മണിക്കൂറിൽ തന്നെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്റ് കോളേജിലെ 135-ാം നമ്പർ ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ജനാധിപത്യ പ്രക്രിയയിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്നും ആരും വോട്ട് ചെയ്യാതെ മാറി നിൽക്കരുതെന്നും അദ്ദേഹം ആഭ്യർത്ഥിച്ചു. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കരുത്തോടെ അധികാരത്തിലേക്ക് തിരിച്ചുവരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആദ്യ മണിക്കൂറിൽ തന്നെ മിക്ക ബൂത്തിലും വോട്ടർമാരുടെ നിരയാണ്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ അടക്കം പ്രമുഖർ വോട്ട് ചെയ്തു. മിക്ക സ്ഥാനാർത്ഥികളും രാവിലെ തന്നെ ബൂത്തിൽ എത്തി. ചിലയിടങ്ങളിൽ മെഷീൻ തകരാർ റിപ്പോർട്ട് ചെയ്തു.

ആദ്യ 2 മണിക്കൂറിൽ സംസ്ഥാനത്ത് 10.6 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല സ്‌കൂളിൽ കുടുംബ സമേതമെത്തി വോട്ട് ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ മോഹൻലാൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ഇടതുമുന്നണി കൺവീനർ ടിപി രാമകൃഷ്ണൻ അടക്കം പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്തു. കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷവുമായി ഭരണ തുടർച്ച ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് കെപിസിസി അധ്യക്ഷനും പ്രതികരിച്ചു.

VD Satheesan says UDF will come to power with more than 100 seats

Next TV

Related Stories
'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം'; രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

Apr 9, 2026 11:40 AM

'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം'; രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം, രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ...

Read More >>
 'വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകും, അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി' - വി കെ ശ്രീകണ്ഠൻ

Apr 9, 2026 11:30 AM

'വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകും, അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി' - വി കെ ശ്രീകണ്ഠൻ

നിയമസഭാ തെരഞ്ഞെടുപ്പ് 2026, വോട്ടിന് പണം നല്‍കിയെന്ന ആരോപണം, പ്രതികരിച്ച് വി കെ...

Read More >>
'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

Apr 9, 2026 09:54 AM

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി...

Read More >>
Top Stories

News Roundup