---
title: "സബ്സ്ക്രിപ്ഷൻ ഫീച്ചറിന് പിന്നാലെ പേര് മാറ്റി രേണു സുധി; ഇനി പുതിയ ഐഡന്റിറ്റി"
english_title: "Renu Sudhi changes name after subscription feature; now has a new identity"
publisher: "moviemax.in"
canonical_url: "https://moviemax.in/news/352383/renu-sudhi-changes-name-after-subscription-feature-now-has-a-new-identity"
published_at: "2026-04-09T10:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d72ef03e9f2_now_has_a_new_identity.jpg"
keywords: []
---

# സബ്സ്ക്രിപ്ഷൻ ഫീച്ചറിന് പിന്നാലെ പേര് മാറ്റി രേണു സുധി; ഇനി പുതിയ ഐഡന്റിറ്റി

> **Lead Summary:** **[** ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചതിന് പിന്നാലെ പേര് മാറ്റി അന്തരിച്ച താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. 'രേണു സുധി' എന്നതിന് പകരം രേഷ്മ പി. തങ്കച്ചൻ എന്നാണ് ഇൻസ്റ്റഗ്രാമിലെ പേര് പുതുക്കിയിരിക്കുന്നത്. അക്കൗണ്ട് വേരിഫൈഡ് (ബ്ലൂ ടിക്ക്) ആയതിനെത്തുടർന്നാണ് ഈ മാറ്റം വരുത്തിയത്.

## Article Content

**[** ഇൻസ്റ്റഗ്രാമിൽ സബ്സ്ക്രിപ്ഷൻ ഫീച്ചർ ആരംഭിച്ചതിന് പിന്നാലെ പേര് മാറ്റി അന്തരിച്ച താരം കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. 'രേണു സുധി' എന്നതിന് പകരം രേഷ്മ പി. തങ്കച്ചൻ എന്നാണ് ഇൻസ്റ്റഗ്രാമിലെ പേര് പുതുക്കിയിരിക്കുന്നത്. അക്കൗണ്ട് വേരിഫൈഡ് (ബ്ലൂ ടിക്ക്) ആയതിനെത്തുടർന്നാണ് ഈ മാറ്റം വരുത്തിയത്.

യൂസർനെയിമിൽ പേര് മാറ്റിയിട്ടുണ്ടെങ്കിലും പ്രൊഫൈൽ നെയിം ഇപ്പോഴും രേണു സുധി എന്ന് തന്നെയാണ് നിലനിർത്തിയിരിക്കുന്നത്. നേരത്തെ യൂസർനെയിമിലും പ്രൊഫൈലിലും രേണു സുധി എന്നായിരുന്നു ഉപയോഗിച്ചിരുന്നത്. നിലവിൽ ഇൻസ്റ്റഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് രേണുവിനുള്ളത്.

പേരിനെ ചൊല്ലി രേണുവിന് വലിയ രീതിയിൽ ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ ഈ പേരു മാറ്റം, ഈ പരിഹാസങ്ങൾക്കും ട്രോളുകൾക്കും നൽകിയ മറുപടിയാണെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ മറ്റൊരു വശത്ത്, ഇൻസ്റ്റഗ്രാം വെരിഫിക്കേഷൻ പ്രക്രിയയിൽ ഔദ്യോഗിക രേഖകളിലുള്ള പേര് ഉപയോഗിക്കേണ്ടതു മൂലമാകാം ഇത്തരത്തിലൊരു മാറ്റം നടത്തിയത് എന്ന വിലയിരുത്തലും ഉയരുന്നുണ്ട്. സുധിയുടെ പേര് ഒപ്പം ചേർത്തുകൊണ്ട് പ്രശസ്തി നേടുകയാണ് രേണു ചെയ്യുന്നത് എന്ന രീതിയിലുള്ള വിമർശനം വലിയ രീതിയിൽ നേരിട്ടത് കൊണ്ട് തന്നെ പലരും 'സുധിയുടെ പേര് ഒഴിവാക്കിയത് നന്നായി' എന്നും പറയുന്നുണ്ട്.

ബിഗ് ബോസ് മലയാളം സീസൺ 7-ലൂടെയും അതിനു മുൻപും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കിയ രേണു, ഷോയ്ക്ക് ശേഷവും ഉദ്ഘാടനങ്ങളും ആൽബം ഷൂട്ടുകളും സ്റ്റേജ് പ്രോഗ്രാമുകളുമായി തിരക്കിലാണ്. ഇൻസ്റ്റഗ്രാമിലെ പുതിയ ഫീച്ചറായ 'സബ്‌സ്‌ക്രിപ്ഷൻ' സേവനം പരീക്ഷിച്ച് നല്ലൊരു തുക തനിക്ക് വരുമാനമായി കിട്ടുന്നുണ്ടെന്നും അത് വേണ്ടെന്നു വെയ്ക്കുന്നില്ലെന്നും രേണു അടുത്തിടെ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/352383/renu-sudhi-changes-name-after-subscription-feature-now-has-a-new-identity)