'വലിയ പ്രതീക്ഷയിലാണ്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും'; വോട്ട് രേഖപ്പെടുത്തി രമേഷ് പിഷാരടി

'വലിയ പ്രതീക്ഷയിലാണ്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും'; വോട്ട് രേഖപ്പെടുത്തി രമേഷ് പിഷാരടി
Apr 9, 2026 09:27 AM | By Anusree vc

കൊച്ചി: ( www.truevisionnews.com ) യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന് രമേഷ് പിഷാരടി. വോട്ടിന് കാശ് എന്നത് കേരളത്തിൽ കാണാത്ത കാഴ്ചയാണെന്നും തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ പണവും സാരിയും നൽകുന്നുണ്ടെന്ന് നേരത്തെ തന്നെ അറിഞ്ഞിരുന്നുവെന്നും എന്നാൽ ദൃശ്യങ്ങൾ പുറത്തുവന്നത് ഇപ്പോഴാണെന്നും പിഷാരടി പറഞ്ഞു. 'നിഴൽ' എന്ന് വിളിക്കുന്നതിനോട് ഒന്നും പറയാനില്ലെന്നും കാര്യങ്ങൾ നേരിട്ട് കാണുമ്പോൾ ജനങ്ങൾക്ക് സത്യം മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ ദുർബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു. ദുർബലൻ ആണെങ്കിൽ എന്തിനാണ് ഇത്രയും അധിക്ഷേപമെന്നും രമേഷ് പിഷാരടി ചോദിച്ചു. തനിക്കെതിരെ കഥയുണ്ടെന്നും 10ന് ശേഷം പുറത്തുവിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയിൽ, അങ്ങനെ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് അല്ലേ പറയേണ്ടതെന്നും പിഷാരടി ചോദിച്ചു. വലത്തോട്ട് മുണ്ട് ഉടുത്ത തന്റെ ഫോട്ടോ മനപ്പൂർവം ഫ്ലിപ് ചെയ്ത് ഇടത്തോട്ട് ആക്കി മാറ്റി പ്രചരിപ്പിച്ച കാഴ്ച വരെ പാലക്കാട് കണ്ടു. തൃപ്പൂണിത്തുറയിലാണ് രമേഷ് പിഷാരടി വോട്ട് ചെയ്തത്. കെ ബാബുവും പിഷാരടിക്കൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.

Ramesh Pisharody casts his vote

Next TV

Related Stories
'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം'; രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

Apr 9, 2026 11:40 AM

'പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാകില്ല, ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം'; രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് അപമാനം, രൂക്ഷ ഭാഷയിൽ വിമർശിച്ച് രാജ്മോഹൻ ഉണ്ണിത്താൻ...

Read More >>
 'വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകും, അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി' - വി കെ ശ്രീകണ്ഠൻ

Apr 9, 2026 11:30 AM

'വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകും, അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി' - വി കെ ശ്രീകണ്ഠൻ

നിയമസഭാ തെരഞ്ഞെടുപ്പ് 2026, വോട്ടിന് പണം നല്‍കിയെന്ന ആരോപണം, പ്രതികരിച്ച് വി കെ...

Read More >>
'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

Apr 9, 2026 09:54 AM

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി മോഹൻലാൽ

'ജനാധിപത്യത്തിന്റെ സൗന്ദര്യം'; സ്ഥാനാർത്ഥികൾക്കൊപ്പം വോട്ട് രേഖപ്പെടുത്തി...

Read More >>
Top Stories

News Roundup